Join News @ Iritty Whats App Group

കൊട്ടിയൂർ വൈശാഖ മഹോത്സവം തിരുവോണം ആരാധന 8 ന്


ഇരിട്ടി : കൊട്ടിയൂർ വൈശാഖോത്സവത്തിലെ നാല് ആരാധനകളിൽ ആദ്യത്തേതായ തിരുവോണം ആരാധന വ്യാഴാഴ്ച നടക്കും. കോട്ടയം കോവിലകത്തുനിന്നെത്തിക്കുന്ന അഭിഷേകസാധനങ്ങളും കരോത്ത് നായർ തറവാട്ടിൽനിന്ന് എഴുന്നള്ളിച്ച് കൊണ്ടുവരുന്ന പഞ്ചഗവ്യവും ബാവലി പുഴക്കരയിൽ തേടൻ വാര്യർ കുത്തുവിളക്കോടെ സ്വീകരിച്ച് അക്കരെ കൊട്ടിയൂരിൽ എത്തിക്കും. ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാപൂജ നടക്കുക. തുടർന്ന് നിവേദ്യ പൂജകഴിഞ്ഞ് ശീവേലിക്ക് സമയമറിയിച്ച് 'ശീവേലിക്ക് വിളിക്കുന്നതോടെ ' എഴുന്നള്ളത്തിന് തുടക്കമാവും. തിരുവോണം ആരാധന മുതലാണ് ശീവേലിക്ക് വിശേഷവാദ്യങ്ങൾ ആരംഭിക്കുക. കരിമ്പന ഗോപുരത്തിൽ നിന്നും എഴുന്നള്ളിച്ചെത്തിച്ച ഭണ്ഡാരങ്ങൾ ശിവേലിക്ക് അകമ്പടിയായി ഉണ്ടാകും.
വെള്ളിയാഴ്ച ഉത്സവത്തിലെ പ്രധാന ചടങ്ങുകളിലൊന്നായ ഇളനീർവെപ്പ് നടക്കും. ശനിയാഴ്ച ഉത്സവനാളിലെ രണ്ടാമത്തെ ആരാധനയായ അഷ്ടമി ആരാധനയും രാത്രിയിൽ ഇളനീരാട്ടവും നടക്കും. നെയ്യാട്ടം കഴിഞ്ഞ് 4 ദിവസം പിന്നിടുമ്പോൾ വലിയ ഭക്തജനത്തിരക്കാണ് കൊട്ടിയൂരിൽ അനുഭവപ്പെടുന്നത്. ഇത്തവണ കൂടുതൽ പാർക്കിങ് സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഇവ മതിയാവാത്ത അവസ്ഥയാണ് പല[പ്പോഴും. കണ്ണൂർ റൂറൽ എസ് പി എം. ഹേമലത കഴിജദിവസം കൊട്ടിയൂരിലെത്തി സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തിയിരുന്നു. അതോടൊപ്പം പല പ്രശസ്തരും ദർശനത്തിനായി കൊട്ടിയൂരിൽ എത്തിത്തുടങ്ങി.വയനാട് ജില്ലാ കളക്ടർ രേണുരാജ് തിങ്കളാഴ്ച കൊട്ടിയൂർ പെരുമാൾ സന്നിധിയിലെത്തി ദർശനം നടത്തി. ഞായറാഴ്ച ചലച്ചിത്രതാരം ശ്വേതാമേനോനും കുടുംബവും കൊട്ടിയൂരിൽ ദർശനത്തിനെത്തിയിരുന്നു

Post a Comment

Previous Post Next Post
Join Our Whats App Group