Join News @ Iritty Whats App Group

ഇനി നിന്നിട്ടു കാര്യമില്ല; 6500 ഓളം അതിസമ്പന്നര്‍ രാജ്യം വിടുന്നുവെന്ന് റിപ്പോര്‍ട്ട്


ഈ വര്‍ഷം ഏകദേശം 6500 ഓളം അതിസമ്പന്നര്‍ ഇന്ത്യ വിടുമെന്ന് റിപ്പോര്‍ട്ട്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ 2023ലെ റിപ്പോര്‍ട്ടിലാണ് 6500 ഓളം സമ്പന്നര്‍ ഈ വര്‍ഷം ഇന്ത്യ വിട്ടു മറ്റു രാജ്യങ്ങളിലേക്ക് പോകും എന്ന കാര്യം സൂചിപ്പിച്ചിരിക്കുന്നത്. 

രാജ്യം വിടുന്ന സമ്പന്നരുടെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ വര്‍ഷം ഏകദേശം 7,500 മില്യണയര്‍മാരാണ് ഇന്ത്യ വിട്ടു പോയത്. ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്ബോര്‍ഡ് 2023 റിപ്പോര്‍ട്ട് പ്രകാരം, മുന്‍വര്‍ഷത്തെ കണക്കില്‍ നിന്നും കുറവാണ് ഈ വര്‍ഷത്തെ കൊഴിഞ്ഞുപോക്ക്. 8.2 കോടി രൂപയോ (ഒരു മില്യണ്‍ യു എസ് ഡോളര്‍) അതില്‍ കൂടുതലോ ആസ്തിയുള്ളവരെയാണ് അതിസമ്പന്നരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. രാജ്യം വിടുന്ന അതിസമ്പന്നരില്‍ ഭൂരിഭാഗവും ഓസ്ട്രേലിയ, യുഎഇ, സിംഗപ്പൂര്‍, യുഎസ്, സ്വിറ്റ്സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ചേക്കേറുന്നതെന്നും ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ ഡാഷ്ബോര്‍ഡ് അനുസരിച്ച് സൂചിപ്പിക്കുന്നു. 5,200 വ്യക്തികള്‍ തങ്ങളുടെ ലക്ഷ്യസ്ഥാനമായി ഓസ്‌ട്രേലിയയൊണ് തെരഞ്ഞെടുക്കുന്നത്. 2022ലെ റെക്കോര്‍ഡ് ഭേദിച്ച പ്രവാഹത്തിന് ശേഷം യുഎഇ രണ്ടാം സ്ഥാനത്തേക്ക് മാറിയെങ്കിലും, ഈ വര്‍ഷം 4,500 പുതിയ കോടീശ്വരന്മാര്‍ എത്തുമെന്നാണ് പ്രതീക്ഷ. 3,200 എച്ച്എന്‍ഡബ്ല്യുഐകളെ പ്രതീക്ഷിച്ചുകൊണ്ട് സിംഗപ്പൂര്‍ മൂന്നാം സ്ഥാനത്താണ്.

യുഎഇയും സിംഗപ്പൂരുമാണ് സമ്പന്ന കുടുംബങ്ങളുടെ പ്രിയരാജ്യങ്ങള്‍. യുഎഇ ഗോള്‍ഡന്‍ വിസ, വ്യവസായ സൗഹൃദം, നികുതി വ്യവസ്ഥകള്‍, സുരക്ഷിതത്വം, സമാധാനജീവിത അന്തരീക്ഷങ്ങള്‍ തുടങ്ങിയവയാണ് സമ്പന്ന കുടുംബങ്ങള്‍ യുഎഇ, സിംഗപ്പൂര്‍ രാജ്യങ്ങള്‍ തെരഞ്ഞെടുക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ആസ്തിയുള്ളവര്‍ രാജ്യം വിടുന്ന പട്ടികയില്‍ ചൈനയാണ് ഒന്നാം സ്ഥാനത്ത്. ഈ വര്‍ഷം ചൈനയില്‍ നിന്ന് 13,500 സമ്പന്നര്‍ പുറത്തു പോകുമെന്നാണ് കണക്കാക്കപ്പടുന്നത്. യുകെയില്‍ നിന്ന് 3,200 സമ്പന്നരും, റഷ്യയില്‍ നിന്നും 3,000 സമ്പന്നരും, ബ്രസീലില്‍ നിന്നും 1200 ഉയര്‍ന്ന ആസ്തിയുള്ളവരും രാജ്യം വിടുമെന്നും ഹെന്‍ലേ പ്രൈവറ്റ് വെല്‍ത്ത് മൈഗ്രേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group