ഇരിട്ടി: ഇരിട്ടി നഗരസഭ വലിച്ചെറിയൽ മുക്ത നഗരമായി പ്രഖ്യാപിക്കലും ഹരിതസഭയുടെ ഉദ്‌ഘാടനവും പരിതസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ ഐ എ എസ് നിർവഹിക്കുമെന്ന് നഗരസഭാ അധികൃതർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. രാവിലെ 9.30ന് ഫാൽക്കൺ പ്ലാസയിൽ നടക്കുന്ന ചടങ്ങിൽ ചെയർപേഴ്‌സൺ കെ. ശ്രീലത അദ്ധ്യക്ഷത വഹിക്കും. നഗരസഭ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ വിപുലമായ പദ്ധതികൾ നടപ്പിലാക്കി വരികയാണ്. ജൈവ - അജൈവ മാലിന്യങ്ങൾ സംഭരിക്കാനും സംസ്കരിക്കാനുമായി നടപടികൾ സ്വീകരിച്ചു വരുന്നു. അതിത്തട്ടിലെ നഗരസഭയുടെ ട്രഞ്ചിങ് ഗ്രണ്ടിലെ പ്ലാന്റിൽ വെച്ച് ഇവ സംസകരിക്കുകയും വളം ഉൾപ്പെടെയുള്ള വസ്തുക്കളാക്കി നാമമാത്ര വില ഈടാക്കി ആവശ്യക്കാർക്ക് വിൽപ്പന നടത്തിവരികയുമാണ്. കഴിഞ്ഞമാസം 27 ന് ഹരിത പാതയോര ശുചീകരണവും 30 ന് ടൗൺ ശുചികരണവും നടപ്പിലാക്കി. നഗരസഭയിലെമ്പാടും ബയോബിന്നുകൾ വിതരണം ചെയ്യുകയും പൊതു ഇടങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കാനായി 10 സി സി ടി വി ക്യാമറകൾ സ്ഥാപിക്കുകയും ചെയ്തു. മാലിന്യമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ നഗരത്തിൽ മുഴുവൻ പൂച്ചെടികൾ സ്ഥാപിച്ചതായും നഗരസഭാ വൈസ് ചെയർമാൻ പി.പി. ഉസ്മാൻ, സ്ഥാന്റിങ് കമ്മിറ്റി ചെയർമാൻ കെ. സുരേഷ്, ക്ളീൻ സിറ്റി മാനേജർ പി. മോഹനൻ, സിക്രട്ടറി രാകേഷ് പാലേരിവീട്ടിൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ഇരിട്ടി നഗരസഭ വലിച്ചെറിയാൻ മുക്ത നഗര പ്രഖ്യാപനവും ഹരിതസഭ ഉദ്‌ഘാടനവും 5 ന്
News@Iritty
0
Post a Comment