ഫ്ലക്സ് കെട്ടി, തോരണം തൂക്കി, എസ് പി സിക്കാരെ അണി നിരത്തി. ആദ്യമായെത്തുന്ന ഒന്നാം ക്ലാസുകാരെ സ്വീകരിക്കുന്നത് പോലെയുള്ള ഒരു കാത്തിരിപ്പും പ്രവേശനോത്സവവുമാണ് തിരുവനന്തപുരം എസ് എംവി സ്കൂളിൽ ഇന്ന് നടന്നത്. ഇന്നലെ വരെ ബോയ്സ് സ്കൂളായിരുന്ന എസ്എം വി സ്കൂൾ ഇന്നുമുതൽ പുതു ചരിത്രത്തിലേക്ക് കടക്കുകയാണ്. നൂറ്റാണ്ടിലധികം പഴക്കമുള്ള എസ്എംവി ഹൈസ്കൂളിൽ 5 പെൺകുട്ടികളാണ് ആദ്യമായി പ്രവേശനം നേടിയത്.
ആൺകുട്ടികളോ പെൺകുട്ടികളോ മാത്രം പഠിച്ചിരുന്ന സംസ്ഥാനത്തെ 32 സ്കൂളുകളാണ് എസ്.എം.വി സ്കൂളുകളെ പോലെ ഇന്നു മുതൽ മിക്സഡ് സ്കൂൾ ആയി മാറിയത്. നേരത്തെ ബോയ്സ് ഒൺളിയായിരുന്ന സ്കൂളുകളിൽ പെൺകുട്ടികൾക്ക് ടോയ്‍ലറ്റുകൾ ഉൾപ്പടെ പ്രത്യേകം സൗകര്യമൊരുക്കിയാണ് പ്രവേശനം നൽകിയത്. ചിലയിടത്ത് ചെറിയ എതിർപ്പുകളുണ്ടായെങ്കിലും ഇത് പുതിയ ചുവടുവെയ്പ്പായാണ് ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ച് പഠിക്കുന്ന രീതിയിലേക്കുള്ള മാറ്റത്തെ കാണുന്നത്.
Post a Comment