Join News @ Iritty Whats App Group

2 കാര്യങ്ങൾ ചൂണ്ടികാട്ടി പ്രോസിക്യൂഷൻ വാദം, ശരിവച്ച് കോടതി; മകളെ കൊലപ്പെടുത്തിയ ശ്രീ മഹേഷിന് ജാമ്യമില്ല

ആലപ്പുഴ: മാവലിക്കരയിൽ 4 വയസുകാരിയായ മകളെ മഴു കൊണ്ട് തലക്കടിച്ച് കൊന്ന കേസിൽ കോടതിയിൽ ജാമ്യം തേടിയെത്തിയ പ്രതി ശ്രീ മഹേഷിന് തിരിച്ചടി. നക്ഷത്രയെ കൊലപ്പെടുത്തിയ കേസിൽ അച്ഛന്‍റെ ജാമ്യ ഹർജി മാവേലിക്കര കോടതി തള്ളി. മാവലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് പ്രതിക്ക് ജാമ്യം നിരസിച്ചത്. പ്രധാനമായും രണ്ട് കാര്യങ്ങൾ മുൻനിർത്തിയായിരുന്നു പ്രോസിക്യൂഷൻ വാദം. ഇത് ശരിവച്ചാണ് മാവലിക്കര ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളിക്കളഞ്ഞത്.

പ്രതിക്ക് ആത്മഹത്യ പ്രവണതയുണ്ടെന്നും ഇപ്പാഴത്തെ അവസ്ഥയിൽ ജാമ്യത്തിൽ വിടുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്നുമാണ് പ്രോസിക്യൂഷൻ പ്രധാനമായും വാദിച്ചത്. നിഷ്ഠൂരമായ കൊല നടത്തിയ ആളെ ജാമ്യത്തിൽ വിട്ടയക്കുന്നത് ജനങ്ങൾക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം നഷ്ടമാക്കുമെന്നും പ്രോസിക്യൂഷൻ വാദിച്ചിരുന്നു. പ്രോസിക്യൂഷൻ വാദം ശരിവച്ച കോടതി പ്രതിയുടെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group