മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തമിഴ്നാട് വനംവകുപ്പ് കളക്കാട് മുണ്ടന്‍തുറൈ കടുവാ സങ്കേതത്തിൽ തുറന്നുവിട്ടു. കമ്പത്തു നിന്ന് മയക്കുവെടി വെച്ച് പിടികൂടിയ കൊമ്പനെ 200 കിലോമീറ്റർ ദുരംപിന്നിട്ടാണ് കളക്കാട് എത്തിച്ചത്. എറണാകുളം സ്വദേശിയായ റബേക്ക ജോസഫിന്റെ ഹർജിയിൽ അരിക്കൊമ്പനെ ഇന്ന് കാട്ടിൽ വിടരുതെന്ന് നിർദ്ദേശിച്ച മദ്രാസ് ഹൈക്കോടതി മദുരൈ ബഞ്ച് പിന്നീട്‌നിലപാട് മാറ്റിയതിനെ തുടർന്നാണ് ആനയെ തുറന്നുവിട്ടത്.
ആനയുടെ ആരോഗ്യ സ്ഥിതി തമിഴ്നാട് സർക്കാർ കോടതിയെ അറിയിച്ചതോടെ ആണ് ഹൈക്കോടതി നിർദ്ദേശം മാറ്റിയത്. അരിക്കൊമ്പനെ എത്തിച്ച തിരുനെൽവേലി കളക്കാട് പരിസരത്ത് നാട്ടുകാർ പ്രതിഷേധിച്ചു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്നായിരുന്നു റബേക്ക ജോസഫിന്റെ ഹർജിയിലെ പ്രധാന ആവശ്യം. ജനവാസമേഖലയിലിറങ്ങി പരിഭ്രാന്തി പരത്തിയതിനെ തുടർന്നാണ് ഇന്നലെ അർദ്ധരാത്രിയോടെ അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടിയത്. രാത്രി 12.30 ന് തേനി ജില്ലയിലെ പൂശാനം പെട്ടിക്കടുത്തുവച്ചാണ് വെടിവച്ചത്. രാത്രി ജനവാസമേഖലയിൽ ഇറങ്ങിയതോടെയാണ് ആനയെ മയക്കുവെടി വച്ചത്. രണ്ടു ഡോസ് മയക്കുവെടി നൽകിയതായാണ് വിവരം.
മൂന്നു കുങ്കിയാനകളുടെ സഹായത്തോടെ അരിക്കൊമ്പനെ അനിമൽ ആംബുലൻസിൽ കയറ്റിയാണ് കളക്കാട് മുണ്ടൻതുറൈ കടുവാസങ്കേതത്തിലെ മണിമുത്തരു വനമേഖലയിലേക്ക് കൊണ്ടുപോയത്. എന്നാൽ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ വനംവകുപ്പ് ഉന്നതതലയോഗം ചേർന്ന് തുട
Post a Comment