Join News @ Iritty Whats App Group

വിവാഹത്തിന്റെ 13ാം നാളിലെ ബൈക്കപകടത്തിൽ ആറ് മാസം അബോധാവസ്ഥയിലായിരുന്ന കോളജ് അധ്യാപിക മരണത്തിനു കീഴടങ്ങി

തൃശൂർ: വിവാഹം കഴിഞ്ഞ് പതിമൂന്നാം ദിവസം വാഹനാപകടത്തിൽപ്പെട്ട് ആറു മാസത്തോളമായി അബോധാവസ്ഥയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോളജ് അധ്യാപിക മരിച്ചു. എരുശ്ശേരിപ്പാലം കോറോംപറമ്പിൽ സുമേഷിന്റ ഭാര്യ രശ്മി (27)ആണ് മരിച്ചത്. കൊടുങ്ങല്ലൂർ ശൃംഗപുരം പോഴായിപ്പറമ്പിൽ ഗണേശ് പൈയുടെയും രമയുടെയും മകളാണ്.

2022 ഡിസംബർ എട്ടിനായിരുന്നു ഇവരുടെ വിവാഹം. 21ന് ഭർത്താവിനൊപ്പം പീച്ചി ഡാം സന്ദർശിച്ച് ബൈക്കിൽ മടങ്ങുമ്പോൾ പട്ടിക്കാട് രണ്ടാമത്തെ ഹമ്പ് കയറുമ്പോൾ ബൈക്കിൽനിന്ന് തെറിച്ചുവീഴുകയായിരുന്നു. റോഡിൽ തലയിടിച്ചുവീണ രശ്മി നാലുമാസത്തോളം തൃശൂരിലെ ഒരു സ്വകാര്യ ആശുപത്രിയിലും പിന്നീട് കൊടുങ്ങല്ലൂരിലെ ആശുപത്രിയിലും ചികിത്സയിൽ കഴിയുകയായിരുന്നു.

തിങ്കളാഴ്ച രാത്രി 11.30ഓടെയാണ് മരിച്ചത്. ഇരിങ്ങാലക്കുട തരണനെല്ലൂർ കോളജ് അധ്യാപികയായിരുന്നു. എം എസ്‌സി, എംഫിൽ ബിരുദധാരിയായ രശ്മി പി എച്ച് ഡി പ്രവേശനത്തിനുള്ള യോഗ്യത നേടിയിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group