മുഴപ്പിലങ്ങാട് : കെട്ടിനകം ജുമാമസ്ജിദിന് സമീപം സുബൈദാസിൽ നൌഷാദിന്റെയും നുസീഫയുടെയും മകൻ മുഹമ്മദ് നിഹാൽ (11) ആണ് തെരുവുപട്ടികളുടെ ആക്രമണത്തിൽ മരിച്ചത്. ബുദ്ധിപരമായ പരിമിതികൾ നേരിടുന്ന കുട്ടി വീട്ടുകാരുടെ ശ്രദ്ധയിൽ പെടാതെ വീട്ടിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പട്ടികൾ അക്രമിച്ചതാണെന്ന് കരുതുന്നു. അൽപം അകലെയുള്ള ആൾത്താമസമില്ലാത്ത വീടിന്റെ കോമ്പൗണ്ടിലാണ് തിരച്ചലിൽ കുട്ടിയെ കണ്ടെത്തിയത്. എടക്കാട് പോലീസ് തുടർ നടപടികൾ സ്വീകരിച്ച് മയ്യിത്ത് തലശ്ശേരി ജനറൽ ആസ്പത്രിയിലേക്ക് മാറ്റി. നിഹാലിന് നസൽ എന്ന സഹോദരനുണ്ട്. നിഷ്കളങ്കനായ ഒരു കുട്ടിക്ക് സംഭവിച്ച ദുരന്തം നാടിനെ നടുക്കി.
അരയ്ക്ക് താഴെ ഗുരുതര പരിക്കേറ്റ് ബോധരഹിതനായ നിലയിലാണ് ഒഴിഞ്ഞ പറമ്പിൽ നാട്ടുകാർ നിഹാലിനെ കണ്ടെത്തിയത്.ഭിന്നശേഷിക്കാരനായ നിഹാൽ വീടിന്റെ ഗെയിറ്റിന് പുറത്ത് ഇറങ്ങിയപ്പോഴാണ് തെരുവ് നായകൾ അക്രമിച്ചത്
Post a Comment