ആലപ്പുഴ: 100 രൂപ നല്‍കാത്തതിന്റെ പേരില്‍ യുവാവിന്റെ തലയ്‌ക്കടിച്ച് പരുക്കേല്‍പ്പിച്ച രണ്ടുപേര്‍ അറസ്‌റ്റില്‍. പുന്നപ്ര സ്വദേശികളായ ജോയല്‍ ജോസഫ് (23), ജോസഫ് (ഓമനക്കുട്ടന്‍-23) എന്നിവരെയാണ് മാരാരിക്കുളത്തുനിന്ന് പുന്നപ്ര പോലീസ് അറസ്‌റ്റ് ചെയ്‌തത്.
100 രൂപ ചോദിച്ചിട്ട് കൊടുക്കാതിരുന്നതിന്റെ വിരോധത്തില്‍ കഴിഞ്ഞ മാസം 17 ന് കുഞ്ഞുമോന്‍ എന്നയാളെയാണ് ഇവര്‍ തലയ്‌ക്കടിച്ച് പരുക്കേല്‍പ്പിച്ചത്. അതിനുശേഷം പ്രതികള്‍ ഒളിവില്‍ പോയി. കാകന്‍ മനു കൊലക്കേസ് ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയും കാപ്പാ നിയമപ്രകാരം നടപടി നേരിടുന്നയാളുമാണ് ഓമനക്കുട്ടന്‍. ഈ കേസിലെ ഒന്നാം പ്രതി പോപ്പൂട്ടി എന്നു വിളിക്കുന്ന ജോസഫിനെ (54) കഴിഞ്ഞ മാസം 18 ന് അറസ്‌റ്റ് ചെയ്‌ത് ജുഡീഷ്യല്‍ കസ്‌റ്റഡിയിലാക്കിയിരുന്നു.
ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ഡിവൈ.എസ്.പി: ബിജു വി. നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതികളെ അറസ്‌റ്റ് ചെയ്‌തതത്. ഇവരെ ഇന്നു കോടതിയില്‍ ഹാജരാക്കും.
Post a Comment