Join News @ Iritty Whats App Group

ഇളയ സഹോദരിയെ കൊന്ന് വെട്ടിനുറുക്കി കത്തിച്ചു; പതിമൂന്നുകാരിയും കൂട്ടുകാരനും അറസ്റ്റിൽ

പട്ന: ഇളയ സഹോദരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ആസിഡ് ഒഴിച്ച് കത്തിച്ച സംഭവത്തിൽ പതിമൂന്നുകാരിയും സുഹൃത്തും അറസ്റ്റിൽ. ബിഹാറിലെ വൈശാലി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ചൊവ്വാഴ്ച്ചയാണ് പെൺകുട്ടിയേയും സുഹൃത്തിനേയും പൊലീസ് അറസ്റ്റ് ചെയ്തത്.

ഒമ്പത് വയസ്സുള്ള സഹോദരിയെയാണ് പതിമൂന്നുകാരി കൊലപ്പെടുത്തിയത്. കൊലപാതകത്തിനു ശേഷം പെൺകുട്ടിയുടെ വീട്ടിൽ മൃതദേഹം പെട്ടിയിൽ സൂക്ഷിച്ചുവെച്ചിരിക്കുകയായിരുന്നു. ദിവസങ്ങൾ കഴിഞ്ഞതോടെ മൃതദേഹത്തിൽ നിന്നും ദുർഗന്ധം വന്നതോടെയാണ് വെട്ടിനുറുക്കാൻ തീരുമാനിച്ചത്.

Also Read- കൊച്ചിയിൽ 16കാരന്റെ കൈ കമ്പിവടി ഉപയോഗിച്ച് തല്ലിയൊടിച്ചു; അമ്മയും കാമുകനും അമ്മൂമ്മയും അറസ്റ്റിൽ
ഇതിനു ശേഷം ആസിഡ് ഒഴിച്ചു കത്തിച്ച ശേഷം വീടിനു പിന്നിൽ ഉപേക്ഷിക്കുകയായിരുന്നു. അയൽവാസികളാണ് മനുഷ്യശരീരാവശിഷ്ടങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് പൊലീസിനെ അറിയിച്ചത്. ഫോറൻസിക് പരിശോധനയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടേതാണ് മൃതദേഹം എന്ന് തിരിച്ചറിഞ്ഞു.

പ്രദേശത്ത് കാണാതായ പെൺകുട്ടികളെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് മൂത്ത സഹോദരിയും കൂട്ടുകാരനും പിടിയിലായത്. മെയ് 16 മുതൽ ഒമ്പതു വയസ്സുകാരിയെ കാണാതായെന്ന് കണ്ടെത്തി. മെയ് 19 നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തുന്നത്.

പതിമൂന്നുകാരിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പെൺകുട്ടി സത്യം വെളിപ്പെടുത്തിയത്. കൂട്ടുകാരനുമായി പ്രണയത്തിലായിരുന്നു പെൺകുട്ടി. ഇരുവരേയും ഒന്നിച്ച് അനുജത്തി കണ്ടതോടെയാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പെൺകുട്ടി ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group