പത്തനംതിട്ട: മലയാലപ്പുഴയിലെ വാസന്തി മഠത്തിൽ വീണ്ടും ആഭിചാരക്രിയ. രത്തേ പൊലീസ് അറസ്റ്റ് ചെയ്ത ശോഭനയുടെ വീട്ടിലാണ് ആഭിചാരക്രിയകള്‍ നടന്നത്. പണം നല്‍കിയില്ലെന്ന് ആരോപിച്ച് കൊല്ലം പത്തനാപുരം സ്വദേശികളെ പൂട്ടിയിട്ടതോടെയാണ് സംഭവം പുറംലോകമറിയുന്നത്. വാസന്തിമഠം ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു.
ഇലന്തൂർ നരബലി കേസ് ഉയർന്നുവന്ന സമയത്ത് ശോഭനയ്‌ക്കെതിരെയും പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. പൂജ കഴിഞ്ഞശേഷം നേരത്തെ പറഞ്ഞുറപ്പിച്ച തുക നല്‍കാത്തതിനാല്‍ ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേരെ പൂട്ടിയിടുകയായിരുന്നു. കഴിഞ്ഞ 10 ദിവസമായി മൂന്നു പേരെയും വീട്ടിൽ പൂട്ടിയിട്ടിരിക്കുകയായിരുന്നു. 10,000 രൂപ കിട്ടാനുണ്ടെന്നും പറഞ്ഞാണ് ഇവരെ വീട്ടിൽ പൂട്ടിയിട്ടത്.
ശോഭന എന്ന യുവതിയാണ് മലയാലപ്പുഴയില്‍ ‘വാസന്തിമഠം’ എന്ന പേരില്‍ മന്ത്രവാദ ചികിത്സയ്ക്ക് എന്ന പേരിൽ കേന്ദ്രം നടത്തിയിരുന്നത്. കുട്ടിയെ ഉള്‍പ്പെടെ പൂട്ടിയിട്ടിട്ടുണ്ടെന്ന വിവരം ലഭിച്ചതോടെ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ഇവിടേക്ക് എത്തുകയായിരുന്നു. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തുകടന്നാണ് ഇവരെ മോചിപ്പിച്ചത്.
മലയാലപ്പുഴ പൊലീസ് വിവരമറിഞ്ഞ് സ്ഥലത്തെത്തി ഇവരെ സ്റ്റേഷനിലേക്ക് മാറ്റി. ഇലന്തൂര്‍ നരബലി സമയത്ത് നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് വാസന്തി മഠം നടത്തുന്ന ശോഭനയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഇവര്‍ വീണ്ടും ആഭിചാരക്രിയകര്‍ തുടരുകയായിരുന്നു.
Post a Comment