റിയാദ്: സൗദിയിലെ ജോലി സ്ഥലത്ത് തളർന്ന് വീണ കണ്ണൂർ സ്വദേശി മരിച്ചു. കണ്ണൂർ സ്വദേശി പ്രവീൺ കുമാർ (55) ആണ് സൗദി കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ മരിച്ചത്. നാസർ അൽ ഹജ്‌രി കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ബുധനാഴ്ച രാവിലെ ജോലിസ്ഥലത്ത് തലകറക്കം അനുഭവപ്പെട്ട് തളർന്ന് വീണിരുന്നു.
തുടർന്ന് പ്രാഥമിക ചികിത്സ നൽകി ജുബൈൽ അൽമന ആശുപത്രിയിൽ എത്തിച്ചു. ബോധം തിരിച്ചു കിട്ടിയ പ്രവീൺകുമാർ ചികിത്സിച്ച ഡോക്ടറുമായി അൽപനേരം സാധാരണ പോലെ സംസാരിച്ചു. സംഭാഷണത്തിനിടെ അപസ്മാരം വരികയും മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ ഷൈനി ജുബൈലിൽ ഉണ്ട്. ഏക മകൾ കൃഷ്ണപ്രിയ മണിപ്പാലിൽ മെഡിസിന് പഠിക്കുന്നു. മൃതദേഹം അൽമന ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.
Post a Comment