തിരുവനന്തപുരം : ജൂലൈ ഒന്ന് മുതല്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഗാര്‍ഹിക ആവശ്യത്തിനുളള വൈദ്യുതിയില്‍ യൂണിറ്റ് 25 പൈസ മുതല്‍ 80 പൈസ വരെ കൂട്ടണമെന്ന ാൈദ്യുതി ബോര്‍ഡ് സമര്‍പ്പിച്ച പകുതിയോടെ നികുതി വര്‍ധന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് പ്രഖ്യാപിക്കും.
നിലവിലുളള വൈദ്യുതി താരഫിന് ജൂണ്‍ 30 വരെയാണ് കാലാവധി. അടുത്ത അഞ്ച് വര്‍ഷത്തേക്കുളള താരിഫ് വര്‍ധനവാണ് ബോര്‍ഡ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. കൂടാതെ സര്‍ചാര്‍ജില്‍ നിന്നും മുക്തമാക്കുന്നതിനുമുമ്പാണ് നിരക്കു വര്‍ധന. ഫെബ്രുവരി മുതല്‍ മെയ് മാസം അവസാനം വരെ വൈദ്യുതോപയോഗത്തിന് എല്ലാ വിഭാഗം ഉപഭോക്താക്കളില്‍ നിന്നും യൂണിറ്റിന് ഒമ്പത് പൈസ നിരക്കിലാണ് സര്‍ചാര്‍ജ് ഈടാക്കുന്നത്.
അതേ സമയം വൈദ്യുതി കുടിശ്ശികയുടെ പേരില്‍ വൈദ്യുതി ബോര്‍ഡും പോലീസും തമ്മിലുളള പ്രശ്നം പരിശോധിക്കാന്‍ മന്ത്രി കെ. കൃഷ്ണന് കുട്ടി നിര്‍ദ്ദേശം നല്കി. കുടിശ്ശിക അടയ്ക്കാത്തതില്‍ കെഎസ്ഇബി പോലീസിന് നോട്ടീസ് നല്‍കിയിരുന്നു. അങ്ങനെയെങ്കില്‍ ബോര്‍ഡിന് സംരക്ഷണം വകയില്‍ 130 കോടി രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് എഡിജിപിക്ക് കത്ത് നല്‍കിയതാണ് തര്‍ക്കത്തിനിടയാക്കിയത്. 500 യൂണിറ്റ് മുകളില്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് വലിയ മാറ്റം വേണ്ടതില്ലെന്നും കെഎസ്ഇബി പറയുഞ്ഞിരുന്നു.
Post a Comment