സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ദി കേരള സ്റ്റോറി സിനിമയുമായി ബന്ധപ്പെട്ട വിവാദം കത്തിപ്പടരുന്നതിനിടെ ട്വീറ്ററിലൂടെ ചോദ്യം ഉന്നയിച്ച് ഓസ്കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ‘തിരുവനന്തപുരത്തെ പാളയം മസ്ജിദും ഗണപതികോവിലും ഒരേ മതിൽ പങ്കിടുന്നത് അറിയാമോ’എന്നാണ് ചോദ്യം. ‘മൈകേരളസ്റ്റോറി’ എന്ന ഹാഷ്ടാഗിനൊപ്പമാണ് പൂക്കുട്ടിയുടെ ചോദ്യം.
പല കോണുകളിൽ നിന്ന് ‘ദ് കേരള സ്റ്റോറി’സിനിമയ്ക്ക് വിമർശനങ്ങള്‍ ഉയരുന്നുണ്ട്. കേരളത്തിൽ നിന്നും മതപരിവർത്തനം നടത്തി സിറിയയിലേക്ക് തീവ്രവാദ പ്രവർത്തനത്തിന് യുവതികളെ കൊണ്ടുപോകുന്നു എന്ന പ്രമേയത്തിൽ എത്തുന്ന ചിത്രം സംഘപരിവാർ ഗൂഢാലോചനയാണ് എന്നാണ് ഉയരുന്ന വിമർശനം.
Post a Comment