Join News @ Iritty Whats App Group

ഒന്നാം കക്ഷി കോൺഗ്രസ് തന്നെ, ബിജെപി തകർന്നടിഞ്ഞു, മോദി മാജിക്കുകൊണ്ട് രക്ഷപ്പെടാൻ കഴിയില്ലെന്ന് കെ മുരളീധരൻ


കോഴിക്കോട് : കർണ്ണാടകയിൽ ഒന്നാം കക്ഷി കോൺഗ്രസ്‌ തന്നെയെന്ന് കെ മുരളീധരൻ. തെരഞ്ഞെടുപ്പ് ഫലം കോൺഗ്രസിന് അനുകൂലമാകുന്ന സാഹചര്യത്തിലാണ് മുരളീധരന്റെ പ്രതികരണം. കർണാടകയിൽ ബിജെപി തകർന്നടിഞ്ഞു. മോദി എന്ന മാജിക് കൊണ്ടു രക്ഷപെടാൻ കഴിയില്ല എന്ന് ബിജെപിക്ക് വ്യക്തമായി. ബിജെപിയെ നേരിടാൻ ഇപ്പോഴും കോൺഗ്രസ്‌ തന്നെയെന്ന് ഇതോടെ തെളിഞ്ഞുവെന്നും മുരളീധരൻ വ്യക്തമാക്കി. 

കർണാടകയിൽ ഏകദേശ ചിത്രം പുറത്തുവരുമ്പോൾ കേവല ഭൂരിപക്ഷം കടന്നിരിക്കുകയാണ് കോൺഗ്രസിന്റെ ലീഡ്. കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ ആവശ്യമുള്ളപ്പോൾ 120 സീറ്റിന്റെ ലീഡാണ് കോൺഗ്രസിനുള്ളത്. 72 സീറ്റിന്റെ ലീഡ് ബിജെപിക്കും 25 സീറ്റിന്റെ ലീഡ് ജെഡിഎസിനും എന്നതാണ് ഒടുവിൽ ലഭിക്കുന്ന കണക്ക്. ബിജെപിയും ജെഡിഎസും ചേർന്നാൽ പോലും മൂന്നക്കം കടക്കാനാകാത്തതാണ് നിലവിലെ അവസ്ഥ എന്നിരിക്കെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി കോൺഗ്രസിന് ഭരണം നേടാനുള്ള സാധ്യതയാണ് ഉള്ളത്.

Post a Comment

Previous Post Next Post
Join Our Whats App Group