Join News @ Iritty Whats App Group

മലബാറില്‍ പ്ലസ്ടു ബാച്ചിന് കൂടുതല്‍ സീറ്റ് അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തും ; എം.കെ മുനീര്‍

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്


മലബാറില്‍ പ്ലസ്ടു ബാച്ചിന് കൂടുതല്‍ സീറ്റ് അനുവദിച്ചില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് മുന്‍ മന്ത്രി എം.കെ മുനീര്‍. തെക്കന്‍ കേരളത്തില്‍ പ്ലസ്ടു കൂടുതല്‍ സീറ്റുണ്ട് എന്നതിലല്ല പ്രശ്‌നം, മറിച്ച് മലബാര്‍ മേഖലയില്‍ സീറ്റ് വളരെ കുറവാണു എന്നതാണ് ചൂണ്ടിക്കാട്ടുന്ന്. നിലവില്‍ കുട്ടികള്‍ക്ക് മലബാറില്‍ ഓപ്ഷന്‍ പോലും വെയ്ക്കാനാവാത്ത അവസ്ഥയാണ് ഉള്ളത്. ഇതിനെതിരെ വിവിധ ജന വിഭാഗങ്ങളെ ചേര്‍ത്ത് പ്രക്ഷോഭം നടത്താനാണ് തീരുമാനം. എന്നാല്‍ ലീഗിന്റെ നേതൃത്വത്തില്‍ ആയിരിക്കില്ല സമരമെന്നും അദ്ദേഹം വിശദീകരിച്ചു

രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. മൂന്നു മണിക്ക് പി.ആര്‍.ചേംബറില്‍ വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടിയാണ് ഫലം പ്രഖ്യാപിക്കുന്നത്. 4,32,436 വിദ്യാര്‍ത്ഥികളാണ് ഇത്തവണ ഹയര്‍ സെക്കന്ററി പരീക്ഷ എഴുതിയത്. സയന്‍സ് വിഷയത്തില്‍ 1,93,544, ഹ്യൂമാനിറ്റീസില്‍ 74,482, കൊമേഴ്‌സില്‍ 10,81,09 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിയില്‍ 28495 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്.

Post a Comment

Previous Post Next Post
Join Our Whats App Group