Join News @ Iritty Whats App Group

വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു മടങ്ങവേ അപ​ക​ടം; മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു; നിയന്ത്രണം വിട്ട കാർ കലുങ്കിലേക്ക് ഇടിച്ചു കയറുകയായിരുന്നു; എട്ടു പേ​ർ​ക്ക് പ​രി​ക്ക്



കൂ​ത്തു​പ​റ​മ്പ്: കൂ​ത്തു​പ​റ​മ്പ്: വി​മാ​ന​ത്താ​വ​ള​ത്തി​ൽനി​ന്നു മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടവേര കാർ കൂ​ത്തു​പ​റ​മ്പി​ന​ടു​ത്ത് മെ​രു​വ​മ്പാ​യി​യി​ൽ അപകടത്തിൽപ്പെട്ടു മു​ത്ത​ച്ഛ​നും പേ​ര​ക്കു​ട്ടി​യും മ​രി​ച്ചു.

ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ എട്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റു. മ​ട്ട​ന്നൂ​ർ ക​യ​നി കു​ഴി​ക്ക​ൽ മ​ഞ്ചേ​രി​പൊ​യി​ൽ ഇ.​കെ.​നാ​യ​നാ​ർ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് സ​മീ​പ​ത്തെ ചോ​ഴ​ൻ അ​ര​വി​ന്ദാ​ക്ഷ​ൻ (65), പേ​ര​ക്കു​ട്ടി ഷാ​രോ​ൺ (10) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ 3.45 ഓ​ടെ മെ​രു​വ​മ്പാ​യി ടെ​ല​ഫോ​ൺ എ​ക്സ്ഞ്ചേ​ഞ്ചി​ന് സ​മീ​പ​മായിരുന്നു അ​പ​ക​ടം. നി​യ​ന്ത്ര​ണം വി​ട്ട ട​വേ​ര റോ​ഡ​രി​കി​ലെ ക​ലു​ങ്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​

പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും അ​ര​വി​ന്ദാ​ക്ഷ​ന്‍റെ​യും ഷാ​രോ​ണി​ന്‍റെ​യും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. ട​വേ​ര ഡ്രൈ​വ​ർ മെ​രു​വ​മ്പാ​യി സ്വ​ദേ​ശി അ​ഭി​ഷേ​ക്, മരിച്ച അ​ര​വി​ന്ദ​ന്‍റെ ഭാ​ര്യ സ്വ​യംപ്ര​ഭ (65), മ​ക​ൻ ഷി​നോ​ജ് (40), ധ​നു​ഷ (30), ശി​ല്പ (34), ആ​രാ​ധ്യ (12), സി​ദ്ധാ​ർ​ഥ്, സൗ​ര​വ് എ​ന്നി​വ​ർ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​ദേ​ശ​ത്താ​യി​രു​ന്ന അ​ര​വി​ന്ദാ​ക്ഷ​ന്‍റെ മ​ക​ൻ അ​നീ​ഷി​ന്‍റെ ഭാ​ര്യ ശി​ല്പ​യെ​യും മ​ക​ൾ ആ​രാ​ധ്യ​യെയും ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നു കൂ​ട്ടി ക​യ​നി​കു​ഴി​ക്ക​ൽ മ​ഞ്ചേ​രി പൊ​യി​ലി​ലെ വീ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.​

സ്കൂ​ൾ വേ​ന​ല​വ​ധിക്ക് ഒ​രു മാ​സം മു​മ്പാ​ണ് ശി​ൽ​പ​യും മ​ക​ളും ഗ​ൾ​ഫി​ലേ​ക്ക് പോ​യ​ത്. നീ​ർ​വേ​ലി യുപി​സ്കൂ​ളി​ലെ റി​ട്ട. പ്യൂ​ൺ ആ​ണ് മ​രി​ച്ച അ​ര​വി​ന്ദാ​ക്ഷ​ൻ.​

പ​രേ​ത​രാ​യ വി​മു​ക്ത ഭ​ട​ൻ ഗോ​പാ​ല​ക്കു​റു​പ്പി​ന്‍റെ​യും മാ​തു​വി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ: സ്വ​യംപ്ര​ഭ.​ മ​ക്ക​ൾ: ഷി​നു (റെ​യി​ൽ​വേ പോ​ർ​ട്ട​ർ), അ​നീ​ഷ് (ഗ​ൾ​ഫ്). മ​രു​മ​ക്ക​ൾ: ശി​ൽ​പ, ധ​നു​ഷ. ഷി​നു-ധ​നു​ഷ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ് മരിച്ച ഷാ​രോ​ൺ. സ​ഹോ​ദ​ര​ങ്ങ​ൾ: സി​ദ്ധാ​ർ​ഥ, സൗ​ര​വ്.

Post a Comment

Previous Post Next Post
Join Our Whats App Group