Join News @ Iritty Whats App Group

കോളയാട് - പെരുവയിൽ കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയില്‍; ഭീതിയില്‍ ജനങ്ങള്‍


കണ്ണൂര്‍: കാട്ടുപോത്തുകള്‍ കൂട്ടത്തോടെ നാട്ടിലിറങ്ങിയത് ജനങ്ങളെ ഭീതിയിലാഴ്ത്തി. കണ്ണൂര്‍ കോളയാടാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ എത്തിയത്.

കഴിഞ്ഞ വര്‍ഷം കാട്ടുപോത്ത് ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ട സ്ഥലമാണ് കോളയാട്.

കണ്ണവം വനമേഖലയോട് ചേര്‍ന്ന പെരുവയിലാണ് കട്ടുപോത്തുകളിറങ്ങിയത്. നെടുംപൊയില്‍, കറ്റ്യാട്, കോളയാട്, പെരുവ, കണ്ണവം, മേഖലകളിലാണ് കാട്ടുപോത്തുകളുടെ സന്നിധ്യം. കാട്ടുപോത്തുകള്‍ കൂട്ടത്തോടെ എത്തിയതോടെ മേഖലയില്‍ ആശങ്കയെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

അതേസമയം കഴിഞ്ഞ മൂന്നുദിവസമായി ഇടമുളയ്ക്കല്‍, ഇട്ടിവ, ചടയമംഗലം പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളില്‍ ചുറ്റിക്കറങ്ങിയ കാട്ടുപോത്തിനെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തന്ത്രപരമായ നീക്കത്തിനൊടുവില്‍ കുളത്തൂപ്പുഴ വനമേഖലയിലേക്ക് കയറ്റിവിട്ടു.

Post a Comment

Previous Post Next Post
Join Our Whats App Group