ഇരിട്ടി: കേന്ദ്ര സർക്കാറിന്റെ കർഷകദ്രോഹ നയങ്ങൾ തിരുത്തുക, ബഫർസോണിൽ നിന്ന് ജനവാസമേഖലകളെ ഒഴിവാക്കുക, വന്യജീവികളിൽ നിന്ന് ജനങ്ങളെയും കൃഷിയിടങ്ങളെയും രക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചും സംസ്ഥാന
സർക്കാറിന്റെ കർഷകക, ജനക്ഷേമ പദ്ധതികൾ വിശദീകരിക്കാനുമുള്ള എം. വി ജയരാജൻ നയിക്കുന്ന എൽഡിഎഫ് ജാഥക്ക്
ഇരിട്ടിയിൽ സ്വീകരണം നൽകി.
ജാഥാ ലീഡർ എം. വി. ജയരാജൻ, എൽഡിഎഫ് നേതാക്കളായ കെ. വി. സുമേഷ് എംഎൽഎ, കെ. ടി. ജോസ്, ജോയി കൊന്നയ്ക്കൽ, പി കുഞ്ഞിക്കണ്ണൻ, സുഭാഷ് അയ്യോത്ത്, കല്യാട്ട് പ്രേമൻ, താജുദ്ദീൻ മട്ടന്നൂർ, കെ. കെ. ജയപ്രകാശ്, ജോസ് ചെമ്പേരി, കെ. സി. ജേക്കബ്, ജോജി ആനിത്തോട്ടം, വി. കെ. രമേശൻ എന്നിവർ വിവിധ സ്വീകരണകേന്ദ്രങ്ങളിൽ സംസാരിച്ചു. ഇരിട്ടിയിൽ സമാപന പൊതുയോഗം സിപി എം സംസ്ഥാന കമ്മിറ്റി അംഗം വൽസൻ പനോളി ഉദ്‌ഘാടനം ചെയ്‌തു. കെ. മുഹമ്മദലി അധ്യക്ഷനായി. കെ. വി. സുമേഷ് എംഎൽഎ സംസാരിച്ചു. പി. പി. അശോകൻ സ്വാഗതം പറഞ്ഞു. വി. ജി. പത്മനാഭൻ, അഡ്വ. എം. രാജൻ, കെ. ശ്രീധരൻ, ബിനോയ്‌കുര്യൻ, കെ.വി. സക്കീർഹുസൈൻ എന്നിവർ പങ്കെടുത്തു . ജാഥ വ്യാഴാഴ്‌ച ഉളിക്കലിൽ നിന്നാരംഭിച്ച് നടുവിൽ സമാപിക്കും.
Post a Comment