കണ്ണൂർ: ചെറുപുഴയിൽ ഒരു വീട്ടിൽ 5 പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ചെറുപുഴ പാടിച്ചാലിലാണ് ദാരുണ സംഭവം ഉണ്ടായത്. യുവതിയെയും മൂന്ന് കുട്ടികളെയും രണ്ടാം ഭർത്താവിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീജ, ഷാജി, ശ്രീജയുടെ ആദ്യ ബന്ധത്തിലെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരാണ് മരിച്ചത്. ശ്രീജയും ഷാജിയും രണ്ടാഴ്ച മുൻപ് വിവാഹിതർ ആയിട്ടുണ്ട്. ശ്രീജയുടെ ആദ്യ വിഹാഹബന്ധത്തിലെ മക്കളാണ് മരിച്ച മൂന്ന് കുട്ടികളും. ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം.
ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളെ സ്റ്റെയർകേസിൽ കെട്ടിതൂക്കി കൊലപ്പെയെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ശ്രീജയെയും ഷാജിയെയും ഒരേ ഫാനിൽ തൂങ്ങിയ നിലയിലാണ് കണ്ടെത്തിയത്. വാതിൽ തുറക്കാതായതോടെ നാട്ടുകാരാണ് ആദ്യം ശ്രദ്ധിച്ചത്. വാതിൽ തള്ളിത്തുറന്നപ്പോളാണ് കുട്ടികളെയും ദമ്പതികളെയും കണ്ടത്. കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. ഷാജിക്ക് ആദ്യഭാര്യയിൽ രണ്ട് കുട്ടികളുണ്ട്. അതേസമയം, ഷാജി ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങി.
Post a Comment