Join News @ Iritty Whats App Group

കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാറിന്റെ ഹെലികോപ്ടർ അപകടത്തിൽ പ്പെട്ടു




ബെംഗളൂരു: കർണാടക പിസിസി അധ്യക്ഷൻ ഡികെ ശിവകുമാർ സഞ്ചരിച്ച ഹെലികോപ്ടറിൽ പക്ഷിയിടിച്ച് അപകടം. മുളബാഗിലുവിലേക്കുള്ള യാത്രക്കിടെ ഹെലികോപ്റ്ററിൽ പക്ഷി ഇടിക്കുകയായിരുന്നു. ജക്കൂർ വിമാനത്താവളത്തിന് സമീപമാണ് ശിവകുമാറിന്റെ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ചതെന്ന് കോൺഗ്രസ് അറിയിച്ചു.

കർണാടക കോൺഗ്രസ് പുറത്തുവിട്ട ദൃശ്യങ്ങളിൽ ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. 'ഡികെ ശിവകുമാറിന്റെ ഹെലികോപ്ടറിൽ പരുന്ത് ഇടിച്ച് അപകടമുണ്ടായി. ഹെലികോപ്ടറിന്റെ ചില്ലുകൾ തകർന്നിട്ടുണ്ട്. കോപ്ടർ സുരക്ഷിതമായി താഴെയിറക്കി. അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല കർണാടക കോൺഗ്രസ് ട്വീറ്റ് ചെയ്തു.

കോപ്ടറിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കോലാർ ജില്ലയിലേക്കുള്ള യാത്രയിലായിരുന്നു ശിവകുമാർ. ബെംഗളൂരുവിലെ ജക്കൂർ വിമാനത്താവളത്തിൽ നിന്നാണ് ഹെലികോപ്ടർ യാത്ര തുടങ്ങിയത്. അടുത്ത ബുധനാഴ്ച നടക്കാനിരിക്കുന്ന കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രചാരണ റാലികളുടെ തിരക്കിലാണ് കോൺഗ്രസ്.

While on our way to Mulbagal, our helicopter met with an accident, in which my fellow passengers were injured.Thanks to the wishes of all Kannadigas, I am safe, and I thank the pilot for his quick response in making an emergency landing.Travelling to Mulbagal by road now. 🙏— DK Shivakumar (@DKShivakumar) May 2, 2023

Post a Comment

Previous Post Next Post
Join Our Whats App Group