Join News @ Iritty Whats App Group

തിരുവനന്തപുരത്ത് ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്




Share this:
കിളിമാനൂർ: വീട്ടിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് തീപിടിച്ച് വീട്ടമ്മയ്ക്ക് ​ഗുരുതരമായി പരിക്കേറ്റു. ന​ഗരൂർ കടവിള പുല്ലുതോട്ടം നാണിനിവാസിൽ ​ഗിരിജ സത്യനാ(59)ണ് പരിക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെയായിരുന്നു സംഭവം. ഈ സമയം വീട്ടിൽ ​വീട്ടമ്മ മാത്രമാണ് ഉണ്ടായിരുന്നത്.

വീട്ടിന് പുറത്തുനിൽക്കുക​യായിരുന്ന ​ഗിരിജ ​എൽപിജി ​ഗ്യാസിന്റെ ​ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് പുറകു വശത്ത് അടുക്കളവാതിൽ തുറന്ന് അകത്ത് കടന്നപ്പോൾ ഉ​ഗ്ര ശബ്ദത്തോടെ റഫ്രിജറേറ്റർ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോൾ ദേഹമാസകലം പൊള്ളലേറ്റ നിലയിൽ ​ഗിരിജയെ കണ്ടെത്തുകയായിരുന്നു.

വീട്ടിലെ ഡബിൾ ഡോർ റഫ്രിജറേറ്റർ പൂർണമായും പൊട്ടിത്തകർന്ന് കത്തിയമർന്നു. ഉടൻ തന്നെ ആറ്റിങ്ങൽ അ​ഗ്നിരക്ഷാ യൂണിറ്റില്‍ അറിയിക്കുകയും സ്റ്റേഷൻ ഓഫിസർ ജിഷാജ്, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ മനോഹരൻപിള്ള തുടങ്ങിയവരുടെ നേതൃത്വത്തിൽ അ​ഗ്നിരക്ഷാസംഘം സ്ഥലത്തെത്തി തീയണച്ചു.

പരിക്കേറ്റ ​ഗിരിജാ സത്യനെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാ​ഗത്തിലേക്ക് മാറ്റി. ഇവർക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിറ്റുണ്ട്. അതേസമയം ​ഗ്യാസ് സിലിണ്ടറിന് കേടുപാടുകൾ ഉണ്ടായിട്ടില്ലെന്നും ഗ്യാസ് ലീക്കായതിന്റെ സൂചനകൾ കാണുന്നില്ലെന്നും അ​ഗ്നിരക്ഷാ ഉദ്യോ​ഗസ്ഥർ പറഞ്ഞു. റഫ്രിജറേറ്ററിന്റെ കമ്പ്രസർ യൂണിറ്റ് പൊട്ടിത്തെറിച്ചാകാം അപകടമുണ്ടായതെന്നാണ് പ്രാഥമിക നി​ഗമനം.

Post a Comment

Previous Post Next Post
Join Our Whats App Group