മദ്യത്തിൽ ഫോർമാലിൻ ചേർത്ത് കുടിച്ച യുവാവ് മരിച്ചു. വെള്ളം ആണെന്ന് കരുതിയാണ് മദ്യത്തിൽ ഫോർമാസിൻ ചേർത്തത്. തലയോലപ്പറമ്പ് കൈപ്പെട്ടിയിൽ ജോസുകുട്ടി(36) ആണ് മരിച്ചത്. യുവാവിന്റെ കൂടെയുണ്ടായിരുന്ന കാഞ്ഞിരമല വെൺകുളം കുഞ്ഞ് (60) കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.
കൂത്താട്ടുകുളം ഇലഞ്ഞി ആലപുരത്ത് റബ്ബർ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്കാണ് ഇവർ എത്തിയത്. റബ്ബർത്തോട്ടത്തിന് സമീപമുള്ള കോഴിഫാമിനോട് ചേർന്ന കെട്ടിടത്തിലാണ് കുപ്പിയിൽ ഫോർമാലിൻ ഉണ്ടായിരുന്നത്. ഇത് കണ്ടപ്പോൾ വെള്ളമാണ് കരുതിയ ഇവർ മദ്യത്തിൽ ചേർത്ത് കുടിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
കോഴിഫാം വൃത്തിയാക്കാനാണ് ഇവിടെ ഫോർമാലിൻ സൂക്ഷിച്ചിരുന്നത്. എന്നാൽ കാണാൻ പച്ചവെള്ളം പോലെ തോന്നുന്ന ഫോർമാലിൻ കണ്ട് ഇവർ തെറ്റിദ്ധരിക്കുകയായിരുന്നു. ചർദ്ദി ഉൾപ്പെടെ ശാരീരിക അസ്വസ്ഥതകൾ ഉണ്ടായതിന് പിന്നാലെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. മോനിപ്പള്ളിയിലെ സ്വാകര്യ ആശുപത്രിയിലാണ് ഇവരെ ആദ്യം കൊണ്ടുപോയത്. നില ഗരുതരമായതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാൽ മരണം സംഭവിക്കുകയായിരുന്നു,
Post a Comment