മോസ്‌കോ: റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന് നേരെ വധശ്രമം. അര്‍ധരാത്രിയോടെ ഡ്രോണുകള്‍ പറന്നെത്തുകയായിരുന്നുവെന്ന് റഷ്യന്‍ അധികൃതര്‍ പറഞ്ഞു. യുക്രൈനാണ് വധശ്രമത്തിന് പിന്നിലെന്ന് റഷ്യ ആരോപിച്ചു. ഡ്രോണുകള്‍ റഷ്യന്‍ സൈന്യം വെടിവെച്ചിട്ടു. രണ്ട് ഡ്രോണുകളാണ് പുടിനെ വധിക്കാനായി എത്തിയതെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
ക്രെംലിനിലെ പുടിന്റെ വസതിയിലാണ് ഇവ എത്തിയത്. ചൊവ്വാഴ്ച്ച അര്‍ധരാത്രിയാണ് വധശ്രമം നടന്നത്. വെടിവെച്ചിട്ട ഡ്രോണുകള്‍ ക്രെംലിന്‍ ബില്‍ഡിംഗിനുള്ളിലാണ് വീണത്. ഇതൊരു ആസൂത്രിതമായ തീവ്രവാദ ആക്രമണമാണെന്ന് റഷ്യ ആരോപിച്ചു. അതേസമയം ആക്രമണത്തില്‍ പുടിന് പരിക്കേറ്റിട്ടില്ലെന്ന് ക്രെംലിന്‍ പറഞ്ഞു.
ഡ്രോണുകള്‍ വെടിവെച്ചിട്ടപ്പോള്‍ ഈ കെട്ടിടത്തിന് കേടുപാടുകളൊന്നും സംഭവിച്ചിട്ടില്ല. മോസ്‌കോയ്ക്ക് സമീപമുള്ള ഈ വീട്ടിലാണ് പുടിന്‍ താമസിച്ചിരുന്നത്. ആ സമയം അദ്ദേഹം ജോലിയിലായിരുന്നുവെന്നും ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു. അതേസമയം പുടിന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും, അദ്ദേഹം രണ്ടാം ലോക മഹായുദ്ധ വിക്ടറി പരേഡില്‍ പങ്കെടുക്കുമെന്നും പെസ്‌കോവ് അറിയിച്ചു.
റെഡ് സ്‌ക്വയറില്‍ അടുത്തയാഴ്ച്ചയാണ് ഈ പരിപാടി നടക്കുക. അതേസമയം മോസ്‌കോയില്‍ അനധികൃതമായി ഡ്രോണ്‍ പറത്തുന്നത് മേയര്‍ സെര്‍ജി സോബ്യാനിന്‍ പറഞ്ഞു. അതേസമയം റഷ്യയുടെ ആരോപണങ്ങളെ യുക്രൈന്‍ എംപി ഒലെസ്‌കി ഗോണ്‍ചെരങ്കോ തള്ളി.
റഷ്യയുടെ പ്രചാരണം മാത്രമാണ് ഇതിന് പിന്നിലെന്നും ഗോണ്‍ചെരങ്കോ വ്യക്താക്കി.
ക്രെംലിനിലെ ഡ്രോണ്‍ ആക്രമണത്തില്‍ പങ്കില്ലെന്ന് യുക്രൈന്‍ സര്‍ക്കാരും വ്യക്തമാക്കി. ഇത് റഷ്യയുടെ പുതിയൊരു നീക്കത്തിന് വേണ്ടിയുള്ളതാണ്. യുക്രൈനില്‍ വലിയ തോതിലുള്ള തീവ്രവാദി ആക്രമണത്തിനാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് യുക്രൈന്‍ പ്രസിഡന്‍ഷ്യല്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതിന്റെ ഭാഗമാണ് ഈ ഡ്രോണ്‍ ആക്രമണം വാദം. യുക്രൈന്റെ യുദ്ധം പ്രതിരോധാത്മകമാണ്. റഷ്യന്‍ സംവിധാനങ്ങള്‍ക്കെതിരെ അവരുടെ ഭൂമിയില്‍ ആക്രമണം നടത്തുന്നത് യുക്രൈന്‍ നയമല്ലെന്നും വക്താവ് പറഞ്ഞു.
അതേസമയം ക്രെംലിനില്‍ നിന്ന് വലിയ തോതില്‍ പുക ഉയരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. തിരിച്ചടിക്കാന്‍ എല്ലാ അവകാശവും റഷ്യക്കുണ്ടെന്ന് ക്രെംലിന്‍ വ്യക്തമാക്കി. ഇതോടെ കടുത്ത ആക്രമണത്തിന് തന്നെയാണ് റഷ്യ തയ്യാറെടുക്കുന്നതെന്ന സൂചന ലഭിച്ചിരിക്കുകയാണ്. യുക്രൈന്‍ ഒരിക്കലും ഡ്രോണ്‍ ഉപയോഗിച്ച് ക്രെംലിനെ ആക്രമിക്കില്ലെന്ന് പ്രസിഡന്‍ഷ്യല്‍ വക്താവ് മിഖായ്‌ലോ പോഡോലിയാക് പറഞ്ഞു.
അതുകൊണ്ട് സൈനികമായ പ്രശ്‌നങ്ങള്‍ അവസാനിക്കില്ലെന്ന് ഞങ്ങള്‍ക്കറിയാമെന്നും പോഡോലിയാക് പറഞ്ഞു. റഷ്യ അവരുടെ ആകാശപരിധിയില്‍ പൂര്‍ണ സ്വാധീനമുണ്ടെന്നാണ് നേരത്തെയറിയിച്ചത്. അതുകൊണ്ട് ഇത്തരമൊരു ആക്രമണത്തില്‍ സംശയം പ്രകടിപ്പിക്കുന്നവര്‍ നിരവധിയാണ്.
Post a Comment