Join News @ Iritty Whats App Group

കർണാടകയിലെ കോൺഗ്രസിന്റെ വിജയത്തിന്പിന്നിലെ രാഷ്ട്രീയ തന്ത്രജ്ഞൻ സുനിൽ കനുഗൊലു





ന്യൂഡല്‍ഹി : കര്‍ണാടക തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിജയത്തിന് പിന്നില്‍ രാഷ്ട്രീയ തന്ത്രജ്ഞന്‍ സുനില്‍ കനുഗൊലു. രാജ്യമാകെ പ്രശസ്തിയാര്‍ജ്ജിച്ച തിരഞ്ഞെടുപ്പ് തന്ത്രജ്ജഞന്‍ പ്രശാന്ത് കിഷോറിന്റെ വലം കൈയായിരുന്നു. കര്‍ണാടക സ്വദേശിയായ സുനില്‍ കനുഗൊലു.
ആദ്ദേഹത്തെ രംഗത്തറിക്കിയാണ് ഇത്തവണ കോണ്‍ഗ്രസ് കര്‍ണാടകയില്‍ വിജയം സ്വന്തമാക്കിയത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് സുനില്‍ കനുഗൊലുവിനെ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് തന്ത്രജ്ജനായി നിയമിച്ചത്.

കന്യാകുമാരി മുതൽ കാശ്മീർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര ആസൂത്രണം ചെയ്തത് സുനിൽ കനുഗൊലുവാണ്. നിർണായക തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനങ്ങളുമായി ബന്ധപ്പെടാൻ യാത്ര കോൺഗ്രസിനെ സഹായിച്ചുവെന്നാണ് വിലയിരുത്തൽ. തെലങ്കാനയില്‍ കോണ്‍ഗ്രസിനെ പുനഃസ്ഥാപിക്കുക. രാജസ്ഥാനിലും , ഛത്തീസ്ഗഡ്ഡിലും , മധ്യപ്രദേശിലും വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിനെ അധികാരത്തിലേറ്റുക. 2024 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരെ കോൺഗ്രസിനെ ശക്തവും വിജയിക്കുന്നതുമായ മത്സരാർത്ഥിയാക്കി മാറ്റുക എന്നതാണ് സുനില്‍ കനുഗോലുവിന്റെ പ്രധാന ചുമതല.

2014 ലെ നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രധാന പങ്കുവഹിക്കുകയും ബിജെപിയുടെ അസോസിയേഷൻ ഓഫ് ബില്യൺ മൈൻഡ്‌സിന്റെ (എബിഎം) തലവനായും പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ അദ്ദേഹം നിർണായക പങ്ക് വഹിക്കുകയും ബിജെപി വിജയിക്കുകയും ചെയ്തിരുന്നു.

Post a Comment

Previous Post Next Post
Join Our Whats App Group