Join News @ Iritty Whats App Group

അംഗീകാരമില്ലാത്ത അണ്‍ എയ്ഡഡ് സ്കൂളുകള്‍ക്കെതിരെ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍


തിരുവനന്തപുരം : അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന അണ്‍എയ്ഡഡ് സ്‌കൂളുകള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. പരിശോധിച്ച് നടപടിയെടുക്കാന്‍ പൊതുവിദ്യഭ്യാസ ഡയറക്ടറെ ചുമതലപ്പെടുത്തി. അംഗീകരമില്ലാത്ത സ്‌കൂളുകളില്‍ നിന്ന് മറ്റു സ്‌കൂളുകളിലേക്ക് മാറാന്‍ ടിസിയും നിര്‍ബന്ധമില്ലെന്നും ഉത്തരവില്‍ പറയുന്നു.

സംസ്ഥാനത്ത് നിരവധി ആംഗീകാരമില്ലാത്ത സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും . ഇത്തരം സ്‌കൂളുകളില്‍ നിന്നും മറ്റൊരു സ്‌കൂളുകളിലേയക്ക് മാറാന്‍ നിരവധി നൂലാമാലകള്‍ നേരിടുവെന്ന വിലയരുത്തലിന്റെ് അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വിദ്യഭ്യാസ വകുപ്പ് എത്തിയത്.

9,10 ക്ലാസുകളിൽ വയസിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലും പ്രവേശനം ലഭ്യമാക്കും.അംഗീകാരമില്ലാതെ പ്രവർത്തിക്കുന്ന അൺ എയ്ഡഡ് സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടറെ മന്ത്രി വി.ശിവൻകുട്ടി ചുമതലപ്പെടുത്തി.

പ്ലസ് ടു പരീക്ഷാ ഫലം പിൻവലിച്ചെന്ന വ്യാജ വാർത്തക്കെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ നടപടി. വ്യാജവാർത്ത നൽകിയ യൂട്യൂബ് ചാനലിനെതിരെ വിദ്യാഭ്യാസ വകുപ്പ് നിയമ നടപടി സ്വീകരിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group