കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാര്‍ഗോ കോംപ്ലക്സിലാണ് താല്‍കാലികമായി ഹജ്ജ് ക്യാമ്ബ് ഒരുക്കിയിട്ടുള്ളത്.
13 വിമാനങ്ങളാണ് അനുവദിച്ചിട്ടുള്ളത്. ഒരു വിമാനത്തില്‍ 145 ഹാജിമാരാണ് യാത്ര ചെയ്യുക. യാത്രക്ക് 24 മണിക്കൂര്‍ മുമ്ബ് തന്നെ ഹാജിമാര്‍ ക്യാമ്ബില്‍ എത്തിച്ചേരും. ജൂണ്‍ 22നാണ് അവസാനത്തെ വിമാനം പുറപ്പെടുക. 2000ത്തോളം ഹാജിമാരാണ് കണ്ണൂര്‍ ക്യാമ്ബില്‍ നിന്നും പോവുക. പൂര്‍ണമായും ഹരിത ചട്ടം പാലിച്ചായിരിക്കും ക്യാമ്ബ്.
ഹജ്ജ് ക്യാമ്ബുമായി ബന്ധപ്പെട്ട് രൂപീകരിച്ചിട്ടുള്ള റിസപ്ഷന്‍, പ്രോഗ്രാം, ഫുഡ്, അക്കമഡേഷന്‍, വളണ്ടിയര്‍, ഗതാഗതം, ഹെല്‍ത്ത് ആന്റ് സാനിറ്റേഷന്‍, ലൈറ്റ് ആന്റ് സൗണ്ട്, മീഡിയ, എന്നീ സബ് കമ്മിറ്റികളുടെ യോഗം വെള്ളിയാഴ്ച ചേര്‍ന്ന് തയ്യാറെടുപ്പുകള്‍ വിലയിരുത്തി. ഹജ്ജ് ക്യാമ്ബിന്റെ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം മെയ് 21 ഞായറാഴ്ച രാവിലെ 10 മണിക്ക് വായാന്തോട് ജംഗ്ഷന് സമീപം കെ കെ ശൈലജ ടീച്ചര്‍ എം എല്‍ എ നിര്‍വഹിക്കും.
മട്ടന്നൂര്‍ സി ഡി എസ് ഹാളില്‍ നടന്ന യോഗത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗവും നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാനുമായ പി പി മുഹമ്മദ് റാഫി, കണ്ണൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ നോഡല്‍ ഓഫീസര്‍ എം സി കെ അബ്ദുള്‍ ഗഫൂര്‍, സംഘാടക സമിതി കണ്‍വീനര്‍ സുബൈര്‍ ഹാജി, മട്ടന്നൂര്‍ നഗരസഭാ ചെയര്‍മാന്‍ എന്‍ ഷാജിത്ത് മാസ്റ്റര്‍, വിവിധ സബ്കമ്മിറ്റി ഭാരവാഹികള്‍, അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Post a Comment