ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് ഇന്നും ആശ്വാസമില്ല. 'മോദി' പ്രസംഗവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ച രണ്ടു വര്‍ഷം തടവ് ഹൈക്കോടതി റദ്ദാക്കിയില്ല. ഇന്നലെയും ഇന്നും ഹര്‍ജിയില്‍ വാദം കേട്ട ഹൈക്കോടതി ഹര്‍ജിയില്‍ അന്തിമ തീരുമാനം എടുക്കാതെ മാറ്റിവച്ചു.
സൂറത്ത് മജിസ്‌ട്രേറ്റ് കോടതിയുടെ വിധി ജില്ലാ കോടതി ശരിവച്ചതിനെ തുടര്‍ന്നാണ് രാഹുല്‍ ഗാന്ധി ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചത്. ശിക്ഷ റദ്ദാക്കണമെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം കോടതി അംഗീകരിച്ചില്ല. ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാതെയാണ് ഹര്‍ജി കോടതി മാറ്റിവച്ചത്. വേനലവധിക്ക് ശേഷമാകും ഇനി ഹര്‍ജി പരിഗണിക്കുക. ജൂണ്‍ 4ന് ശേഷമാകുമെന്നാണ് വിവരം.
Post a Comment