മെയ് 12 ന് രാത്രി ഏഴ് മണിക്ക് നടന്ന മൈ ഇവന്റസ് കണ്ണൂര്‍ എന്ന ഇവന്റ് പോഗ്രാം കമ്ബനിയാണ് മെഹ്ഫില്‍ നിലാവെന്ന പേരില്‍ പരിപാടി നടത്തിയത്.
എന്നാല്‍ വേണ്ടത്ര ടിക്കറ്റ് വിറ്റുപോകാത്തതിനാല്‍ പരിപാടി പരാജയപ്പെടുമെന്ന ഭീതിയിലും പരിപാടി നടന്നില്ലെങ്കില്‍ ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്കയിലുമാണ് പോഗ്രാം ചുമതലയുള്ള ഇരിക്കൂര്‍ സ്വദേശികളായ രണ്ട് യുവാക്കള്‍ മൊബൈല്‍ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തു ആരോടും പറയാതെ വിട്ടു നിന്നത്.
പോഗ്രാം നടക്കേണ്ട സമയം വൈകിയപ്പോള്‍ ജനങ്ങള്‍ പ്രതികൂലമായി പ്രതികരിക്കുമെന്നു തോന്നിയപ്പോഴാണ് അവിടെ ഓണ്‍ സ്‌ക്രീനില്‍ ലൈവായി സംഘാടകരുടെ ഫോട്ടോ പ്രദര്‍ശിപ്പിച്ചത്. പിരിച്ചെടുത്ത സംഖ്യ മുഴുവന്‍ കൈവശം വെച്ചാണ് അവര്‍ മാറി നിന്നതെന്ന് ഞങ്ങള്‍ പരസ്യമായി പറഞ്ഞിരുന്നു. എന്നാല്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലും മറ്റു പല വാര്‍ത്ത മാധ്യമങ്ങളിലും പത്തു ലക്ഷം രൂപയുമാണ് അവര്‍ പോയതെന്നാണ് വന്നത്.
ഇതു അടിസ്ഥാനരഹിതമാണ്. ഈ പരിപാടി സ്‌പോസണ്‍സര്‍ഷിപ്പിന്റെയോ പരസ്യത്തിന്റെയോ പേരില്‍ നടത്തപ്പെട്ടതല്ല. അവിടെ പരസ്യം ഞങ്ങള്‍ കണ്ടിട്ടില്ല. ടിക്കറ്റ് വില്‍പ്പനയല്ലാതെ മറ്റൊരു യാതൊരു പണപിരിവും സംഘാടകര്‍ നടത്തിയിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ട്. പരിപാടിക്ക് വേണ്ടി അച്ചടിച്ച ആകെ ടിക്കറ്റിന്റെ എണ്ണവും വില്‍ക്കാന്‍ ബാക്കിയുള്ള ടിക്കറ്റും കണക്കുകൂട്ടിയാല്‍ വെറും ഇരുപതിനായിരത്തില്‍ താഴെ രൂപയുടെ ടിക്കറ്റ് മാത്രമാണ് അവര്‍ വിറ്റതായി അറിയാന്‍ സാധിച്ചിട്ടുണ്ട്.
ഇതുവരെ സംഘാടകര്‍ക്കെതിരെ ഈ പരിപാടിയുടെ പേരില്‍ വേറെ ആരോപണങ്ങളോ കേസോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഈ പരിപാടി സാമ്ബത്തികമായി വിജയിപ്പിക്കാന്‍ കഴിയാത്തതു കാരണം ഞങ്ങള്‍ കലാകാരന്‍മാരും ലൈറ്റ് ആന്‍ഡ് സൗണ്ട് ടീമും ചെറിയ തോതില്‍ വിട്ടുവിഴ്ച്ച ചെയ്തിട്ടുള്ളതും ബാക്കിയുള്ള സാമ്ബത്തിക ഇടപാട് മുങ്ങിയെന്നു പറയുന്ന സംഘാടകര്‍ ഞങ്ങളെ നേരിട്ടു ബന്ധപ്പെട്ടു സെറ്റില്‍ ചെയ്തതുമാണ്.
അതുകൊണ്ട് ഈ വിവാദം ഇവിടെ അവസാനിപ്പിക്കണമെന്നും നടന്ന സംഭവങ്ങളില്‍ ആര്‍ക്കെങ്കിലും മനോവിഷമമുണ്ടെങ്കില്‍ ഖേദം പ്രകടിപിക്കുന്നതായും കണ്ണൂര്‍ ഷെരീഫ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ മറ്റു അണിയറ പ്രവര്‍ത്തകരായ എസ്.എസ് പയ്യന്നൂര്‍ പോഗ്രാം ഡയറക്ടര്‍ സുബൈര്‍ പയ്യന്നൂര്‍, റഹ്‌മാന്‍ ഫാറുഖ് കോഴിക്കോട്,ഷിഹാസ് തായിനേരി എന്നിവരും പങ്കെടുത്തു.
Post a Comment