Join News @ Iritty Whats App Group

'പൊതുചടങ്ങുകളില്‍ ഈശ്വരപ്രാര്‍ഥന ഒഴിവാക്കണം' പി.വി.അൻവർ എംഎല്‍എ

പൊതു ചടങ്ങുകളിൽ നിന്ന് ഈശ്വരപ്രാർഥന ഒഴിവാക്കണമെന്ന് പി.വി അന്‍വര്‍ എംഎല്‍എ. ഇക്കാര്യത്തിൽ സർക്കാർ നയപരമായ തീരുമാനം എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഞ്ചേരിയിൽ നടന്ന പട്ടയമേളയില്‍ പ്രസംഗിക്കുമ്പോഴാണ് പിവി അന്‍വര്‍ ഇക്കാര്യം പറഞ്ഞത് .

മന്ത്രിമാരായ കെ.രാജൻ, വി. അബ്ദുറഹിമാൻ എന്നിവർ വേദിയിൽ ഇരിക്കുമ്പോഴാണ് പൊതു ചടങ്ങുകളിൽ നിന്ന് ഈശ്വരപ്രാർഥന ഒഴിവാക്കണമെന്ന ആവശ്യം എം എൽഎ മുന്നോട്ട് വെച്ചത്. ദൈവവിശ്വാസം ഓരോരുത്തരുടെയും മനസ്സിലാണ്. ഈശ്വര വിശ്വാസികളും അല്ലാത്തവരും ഈ ചടങ്ങിലുണ്ട്. പ്രാർഥനാ സമയത്ത് കാലിനു സുഖമില്ലാത്ത ഒരാൾ എഴുന്നേറ്റുനിൽക്കാൻ ബു ദ്ധിമുട്ടിയപ്പോൾ മറ്റൊരാളെ പിടിച്ചാണ് നിന്നത്.

പ്രാർഥനപോലുള്ള ഇത്തരം അനാവശ്യ ചടങ്ങുകൾ ഒഴിവാക്കിക്കൂടേയെന്ന് എംഎൽഎ ചോദിച്ചു. നിയമസഭയിൽ ഇക്കാര്യം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേരി മുനിസിപ്പൽ ടൗൺ ഹാളിൽ മന്ത്രി കെ.രാജൻ ദീപം തെളിച്ച് പട്ടയമേള ഉദ്ഘാടനം ചെയ്യുന്നതിനു മുൻപ് റവന്യു ജീവനക്കാരനാണ് പ്രാർഥനാഗീതം ആലപിച്ചത്.

Post a Comment

Previous Post Next Post
Join Our Whats App Group