Join News @ Iritty Whats App Group

ദുരന്തഭൂമിയായി താനൂർ, മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും; പോസ്റ്റ്മോർട്ടം അഞ്ച് കേന്ദ്രങ്ങളിൽ



മലപ്പുറം : താനൂരിൽ ബോട്ടപകടത്തിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ രാവിലെ ആരംഭിച്ചു. തിരൂരങ്ങാടി താലൂക്ക് ആശുപത്രി, തിരൂർ ജില്ലാ ആശുപത്രി, മഞ്ചേരി മെഡിക്കൽ കോളേജ്, മലപ്പുറം താലൂക്ക് ആശുപത്രി,പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി എന്നിങ്ങനെ അഞ്ച് കേന്ദ്രങ്ങളിലാണ് പോസ്റ്റ്മോർട്ടം നടപടിക്രമങ്ങൾ പുരോഗമിക്കുന്നത്. തിരൂർ ആശുപത്രിയിൽ തൃശൂർ മെഡിക്കൽ കോളേജിൽ നിന്നുള്ള മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിലാണ് പോസ്റ്റ്മോർട്ടം. മരിച്ച അദ്നാന്റെ പോസ്റ്റ്മോർട്ടം തിരൂർ ജില്ലാ ആശുപത്രിയിൽ പൂർത്തിയായി. 

ഏറ്റവും ഒടുവിൽ ലഭിക്കുന്ന വിവരമനുസരിച്ച് 22 പേർക്കാണ് ബോട്ടപകടത്തിൽ ജീവൻ നഷ്ടമായത്. മരിച്ചവരിൽ ഏഴ് കുഞ്ഞുങ്ങളും മൂന്ന് സ്ത്രീകളും ഉൾപ്പെടും. മരിച്ചവരിൽ പലരും ഒരേ കുടുംബത്തിൽപ്പെട്ടവരാണ്. ഞായറാഴ്ച ദിവസമായതിനാൽ കൂടുതൽ പേർ ബോട്ടിൽ ഉല്ലാസയാത്രക്കായി എത്തിയിരുന്നതായാണ് പ്രദേശവാസികളിൽ നിന്നും ലഭിക്കുന്ന വിവരം. വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ള പത്തിൽ ഏഴ് പേരുടെയും നില ഗുരുതരമാണ്. ചികിത്സയിലുള്ളവരിൽ കൂടുതലും കുട്ടികളാണ്. 

ആശുപത്രി രേഖകൾ പ്രകാരം മരിച്ചവരുടെ പേരുകൾ 

താനൂർ ഓലപ്പീടിക കാട്ടിൽപ്പീടിയെക്കൽ സിദ്ദീഖ് (41)

സിദ്ധീഖിന്റെ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3)

പരപ്പനങ്ങാടി കുന്നുമ്മൽ ജാബിറിന്റെ ഭാര്യ ജൽസിയ (40)

പരപ്പനങ്ങാടി സ്വദേശികളായ സഫ്‌ല (7), ഹസ്ന (18), ഷംന (17), സഫ്ന , സീനത്ത്

പരപ്പനങ്ങാടി കുന്നുമ്മൽ റസീന

പെരിന്തൽമണ്ണ പട്ടിക്കാട് അഫ്‌ലഹ് (7)

പെരിന്തൽമണ്ണ പട്ടിക്കാട് അൻഷിദ് (10)

മുണ്ടുപറമ്പ് മച്ചിങ്ങൽ നിഹാസിന്റെ മകൾ ഹാദി ഫാത്തിമ (7)

പരപ്പനങ്ങാടി കുന്നുമ്മൽ സിറാജിന്റെ മക്കളായ ഷഹറ, റുഷ്ദ

ഓട്ടുമ്മൽ വീട്ടിൽ സിറാജിന്റെ മകൾ നൈറ

താനൂർ സ്റ്റേഷനിലെ പൊലീസുകാരൻ പരപ്പനങ്ങാടി സ്വദേശി സബറുദ്ദീൻ (37)

ചെട്ടിപ്പടി വെട്ടിക്കുടി വീട്ടിൽ സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി,

ചെട്ടിപ്പടി വെട്ടിക്കുടി ആദിൽ ഷെറി, അർഷാൻ , അദ്‌നാൻ

പരപ്പനങ്ങാടി കുന്നുമ്മൽ ജരീർ.

Post a Comment

Previous Post Next Post
Join Our Whats App Group