Join News @ Iritty Whats App Group

രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ പോലീസിനെ കണ്ട് യുവതി ചാടിയത് ലോഡ്ജിന്റെ രണ്ടാം നിലയില്‍ നിന്ന്; കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു; സിനിമാ സ്റ്റൈലില്‍ ലഹരിസംഘത്തെ പോലീസ് കുടുക്കിയത് ഇങ്ങനെ


രഹസ്യവിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ പോലീസിനെ കണ്ട് യുവതി ചാടിയത് ലോഡ്ജിന്റെ രണ്ടാം നിലയില്‍ നിന്ന്; കൂടെയുണ്ടായിരുന്ന യുവാവ് ഓടി രക്ഷപ്പെട്ടു; സിനിമാ സ്റ്റൈലില്‍ ലഹരിസംഘത്തെ പോലീസ് കുടുക്കിയത് ഇങ്ങനെ

കണ്ണൂര്‍: ലോഡ്ജില്‍ റൈഡിനെത്തിയ പോലീസ് സംഘത്തെ കണ്ട യുവതി രണ്ടാം നിലയില്‍ നിന്നും ചാടി. ആസാം നാഗോണ്‍ സ്വദേശിനി റീനാ റാബീഗമാണ് (21) ആണ് ലോഡ്ജില്‍ നിന്നും ചാടിയത്.

യുവതിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മയക്കുമരുന്ന് സംഘം ലോഡ്ജില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ആയിരുന്നു പോലീസ് പരിശോധനയ്ക്കായി എത്തിയത്.

മയക്കുമരുന്ന് സംഘം ലോഡ്ജില്‍ താവളമുറപ്പിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് റെയ്ഡിനെത്തിയ പോലീസ് സംഘത്തെ കണ്ട് യുവതി കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെക്ക് ചാടി. ഗുരുതരമായി പരുക്കേറ്റ യുവതിയെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആസാം നാഗോണ്‍ സ്വദേശിനി റീനാ റാബീഗത്തെ (21) യാണ് ഗുരുതരമായ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വെള്ളിയാഴ്ച്ച രാത്രിയില്‍ കണ്ണൂര്‍ - കാസര്‍കോട് ദേശീയ പാതയിലെ ചെറുവത്തൂര്‍ ഗവ: ആശുപത്രിക്ക് മുന്‍പിലെ സ്വകാര്യ ലോഡ്ജിലാണ് സംഭവം. ഇവിടെ മയക്കുമരുന്ന് വില്‍പനാ സംഘം തമ്ബടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് ചന്തേര എസ്.ഐ സതീശന്‍ വാഴുന്നോറോടിയും സംഘവും റെയ്ഡിനെത്തിയപ്പോഴാണ് യുവതി മുറിയില്‍ നിന്നും താഴെന്ന് ചാടിയത് കൂടെയുണ്ടായിരുന്ന യുവാവ് ഇരുട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.
കെട്ടിടത്തില്‍ നിന്നും താഴെക്ക് ചാടിയ യുവതി ചെന്നു വീണത് സമീപത്തെ ഗ്ളാസ് ഷോറുമിന്റെ ഗ്ളാസിന് മുകളിലായിരുന്നു.

ഗ്ളാസ് യുവതിയുടെ വയറില്‍ കുത്തി കയറി കാലിനും പരുക്കേറ്റിട്ടുണ്ട്. പോലീസ് തന്നെയാണ് യുവതിയെ ആശുപത്രിയിലെത്തിച്ചത്. നേരത്തെയും വിവാദ ലോഡ്ജില്‍ പോലീസ് റെയ്ഡു നടത്തിയിരുന്നു. ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് ലോഡ്ജ് ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു വരികയാണ്. പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലുള്ള യുവതി പോലീസ് നിരീക്ഷണത്തിലാണ്.

Post a Comment

Previous Post Next Post
Join Our Whats App Group