ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ ഉടുപ്പിയിലെ സര്‍ക്കാര്‍ കോളജിലേക്ക് പ്രതിഷേധം നടത്തുകയുണ്ടായി. കനീസ ഫാത്തിമയായിരുന്നു ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നേതൃത്വനിരയില്‍ അണിനിരന്നത്.
കര്‍ണാടക : കര്‍ണാടക യില്‍ ബിജെപിക്ക് അടിപതറിയതോടെ ദക്ഷിണേന്ത്യയില്‍ പൂര്‍ണമായും ഭരണം കൈവിട്ട പാര്‍ട്ടിയായി ബിജെപി. ഹലാലും ഹിജാബും ഹനുമാനും ബജ്‌റംഗ്ദളുമെല്ലാം കന്നഡ രാഷ്ട്രീയത്തിലെ തെരഞ്ഞെടുപ്പ് ചൂടില്‍ കൊടുമ്പിരി കൊണ്ടപ്പോള്‍ അതേ നാണയത്തില്‍ തന്നെ ബിജെപിക്ക് തിരിച്ചടിയും കിട്ടി. ഹിജാബ് സമരത്തിന് മുന്നില്‍ നിന്ന കോണ്‍ഗ്രസ് മുസ്ലിം എംഎല്‍എ കനീസ് ഫാത്തിമ 12841 വോട്ടിന്റെ ഭൂരിപക്ഷത്തോടെ വിജയിച്ചിരിക്കുകയാണ്.
ഹിജാബ് വിവാദം കര്‍ണാടക രാഷ്ട്രീയത്തില്‍ ഏറെ ചൂടുപിടിച്ച ചര്‍ച്ചയായിരുന്നു. സ്‌കൂളുകളിലും കോളജുകളിലും പെണ്‍കുട്ടികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിക്കാനായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നീക്കങ്ങളും ശ്രമങ്ങളും. യൂണിഫോമിന്റെ നിറത്തിലുള്ള ഹിജാബ് ധരിച്ചോളമാമെന്ന് കോണ്‍ഗ്രസ് എംഎല്‍എ പറഞ്ഞപ്പോഴും അത് വരെ പൂര്‍ണമായും ബിജെപി തള്ളിക്കളഞ്ഞു. ഹിജാബ് ധരിച്ചതിന് പുറത്താക്കപ്പെട്ട മുസ്ലീം പെണ്‍കുട്ടികള്‍ ഉടുപ്പിയിലെ സര്‍ക്കാര്‍ കോളജിലേക്ക് പ്രതിഷേധം നടത്തുകയുണ്ടായി. കനീസ ഫാത്തിമയായിരുന്നു ഈ പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നേതൃത്വനിരയില്‍ അണിനിരന്നത്.
പ്രതിഷേധം നടത്തുക മാത്രമല്ല, താന്‍ ഹിജാബ് ധരിച്ച് നിയമസഭയില്‍ കയറുമെന്നും ബിജെപിക്ക് അത് തടയാമെങ്കില്‍ തടഞ്ഞോളൂ എന്നും കനീസ വെല്ലുവിളിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ ബിജെപി സൃഷ്ടിച്ച ഹിജാബ് വിവാദത്തോടെ തന്നെ ആ വെല്ലുവിളി കോണ്‍ഗ്രസിന് അനുഗ്രഹമായി. കർണാട മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന നാഗേഷ് തിപ്തുർ മണ്ഡലത്തിൽ നിന്ന് മത്സരിച്ചു. ഹിജാബ് നിരോധനത്തിൻ്റെ സൂത്രധാരനായിരുന്ന നാഗേഷ് പരാജയപ്പെട്ടു.
Post a Comment