ദില്ലി: ഐഎംഒ ഉൾപ്പെടെ 14 മൊബൈൽ മെസഞ്ചർ ആപ്പുകൾ കേന്ദ്ര സർക്കാർ നിരോധിച്ചു. സുരക്ഷാ ഭീഷണി ചൂണ്ടിക്കാട്ടിയാണ് നിരോധനം. ജമ്മു കശ്മീരിലും പാക്കിസ്ഥാനിലെ അവരുടെ ഹാൻഡ്‌ലർമാരുമായും ആശയവിനിമയം നടത്താൻ തീവ്രവാദികൾ ഈ ആപ്പുകൾ ഉപയോഗിക്കുന്നതാണ് കാരണം." പാകിസ്ഥാനിൽ നിന്ന് മെസെജ് അയയ്ക്കാനും സ്വീകരിക്കാനും ഈ ആപ്പുകൾ ഉപയോഗിച്ചു എന്നു ചൂണഅടിക്കാണിച്ചാണ് 14 മൊബൈൽ ആപ്പുകൾ നിരോധിച്ചത്.
ഇൻഫർമേഷൻ ടെക്നോളജി നിയമത്തിലെ സെക്ഷൻ 69 എ പ്രകാരം ഭരണ അതോറിറ്റിയായ ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയമാണ് (MEITY) ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. രാജ്യത്തിന്റെ അഖണ്ഡത, പ്രതിരോധം, സംസ്ഥാനത്തിന്റെയും പൊതു ക്രമത്തിന്റെയും സുരക്ഷ.പൊതു ക്രമം, ഇന്ത്യയുടെ പരമാധികാരത്തിന്റെയും അഖണ്ഡതയുടെയും താൽപ്പര്യം, ഇന്ത്യയുടെ പ്രതിരോധം, സംസ്ഥാനത്തിന്റെ സുരക്ഷ, വിദേശരാജ്യങ്ങളുമായുള്ള സൗഹൃദബന്ധം എന്നിവയ്ക്ക് ഭീഷണിയായേക്കാവുന്ന പോസ്റ്റുകൾക്കും അക്കൗണ്ടുകൾക്കുമെതിരെ ഐടി നിയമത്തിലെ സെക്ഷൻ 69 (എ) പ്രകാരം നടപടിയെടുക്കാനാകും.
ക്രിപ്വൈസർ, എനിഗ്മ, സേഫ്‍വിസ്, വിക്റെം, മീഡിയഫയർ, ബ്രിയർ, ബിചാറ്റ്, നന്ദ്ബോക്സ്, കൊനിയൻ, ഐ.എം.ഒ, എലമെന്റ്, സെക്കന്റ്ലൈൻ, സാൻഗി, ത്രീമ എന്നിവയാണ് നിരോധിച്ച ആപ്പുകൾ.
പോസ്റ്റ്/അക്കൗണ്ട്/വെബ്‌സൈറ്റ്/മൊബൈൽ ആപ്ലിക്കേഷൻ ബ്ലോക്ക് ചെയ്യാനുള്ള ഉത്തരവ് പാസ്സാക്കുന്നത് കേന്ദ്ര സർക്കാർ നിയമിച്ച നിയുക്ത ഉദ്യോഗസ്ഥനാണ്. അദ്ദേഹം നിയമവും നീതിയും, ആഭ്യന്തരം, ഇൻഫർമേഷൻ, ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന അന്തർ മന്ത്രാലയ സമിതിയുടെ അധ്യക്ഷനായിരിക്കും. രഹസ്യാന്വേഷണ ഏജൻസികളുടെ അഭ്യർഥന മാനിച്ചാണ് പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.
Post a Comment