ഊട്ടിയിലേക്ക് ഉള്ള സഞ്ചാരികളെ ശ്രദ്ധക്കായ്
ഊട്ടി: ഊട്ടിയിലേക്ക് ബസ് വിളിച്ചു ഗ്രൂപ്പ് ആയിപോവുന്നവർ ശ്രദ്ധിക്കുക. ഗൂഡല്ലൂർ വഴി ട്രിപ്പ് വിളിച്ചു പോവുന്ന കേരള ബസുകൾക്ക് ഊട്ടി ഫിംഗർ പോസ്റ്റ് വരെയുള്ളൂ പ്രവേശനം. അവിടെ നിന്നും തമിഴ്നാട് ഗവൺമെന്റ് ബസിലോ അതല്ലെങ്കിൽ തമിഴ്നാട്ടിലെ തന്നെ ടാക്സി വിളിച്ചു യാത്ര ചെയ്യേണ്ടതാണ്. മെയ് 1 മുതൽ മെയ് 29 വരെയാണ് ഈ നിയന്ത്രണം.12 സീറ്റോ അതിനു മുകളിലുള്ള എല്ലാ വാഹനങ്ങൾക്കും ഇത്
ബാധകമാണ്. ചെറിയ വണ്ടികളായ ഇന്നോവ, മറ്റു കാറുകൾ എന്നിവക്ക് ഈ നിയമം ബാധകമല്ല.
Post a Comment