ഇരിട്ടി:അരനൂറ്റാണ്ടിലധികമായിഇരിട്ടിയിലെത്തുന്നവർക്ക് ചുടുകടല വിൽപ്പന നടത്തി മലയോര ജനതയുടെ സുപരിചിതനായ മൂസ എന്ന മട്ടന്നൂർ കള റോഡിലെ റഫീഖ് മൻസിലിൽ വാണിയങ്കണ്ടിവി.കെ. മൂസ്സ (74) നിര്യാതനായി.
തൻ്റെ 28 വയസ്സിലാണ് മൂസകടല വിൽപ്പനക്കാരനായി ഇരിട്ടിടൗണിലെത്തുന്നത് ഉന്തുവണ്ടിയിൽ ഉച്ചകഴിഞ്ഞായിരുന്നു വ്യാപാരം.പെട്രോമാക്സിൻ്റെ വെളിച്ചത്തിൽ രാത്രി വൈകുവോളം മൂസയുടെ നിലക്കടല വാങ്ങിക്കാൻ അകലെ നിന്നു പോലും ആൾക്കാർ എത്താറുണ്ടായിരുന്നു.
ഇരിട്ടിയും ഇരിട്ടിക്കാരും ഒരുപാട് മാറിയിട്ടും ഇരിട്ടി നേരംപോക്ക് ജംഗ്ഷനു സമീപം തൻ്റെ ഉന്തുവണ്ടിയിൽ പെട്രോമാക്സിൻ്റെ അരണ്ട വെളിച്ചത്തിലും കഴിഞ്ഞ ദിവസം വരെ മൂസ കടല വിൽപ്പനയുടെ പതിവുതെറ്റിക്കാതെ ഇരിട്ടിയിൽ സജീവമായിരുന്നു.
ഇന്നും പതിവുപോലെ കടല വിൽപ്പനയ്ക്കായി പുറപ്പെടുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കുട്ട്യാലി യുടെയുംപാച്ചുമ്മയുടെയും മകനാണ്. ഭാര്യ: പരേതയായ പി.കെ. റുഖിയ മക്കൾ : അബദ്ദൾ ഖാദർ (കച്ചവടം കള റോഡ്.). മമ്മൂട്ടി, ഇല്ലിയാസ് , റഫീഖ് മരുമക്കൾ : റജീന, റസ്റിയ , ശംസീന, നൗഷീന
ഖബറടക്കം: ഇന്ന് ഉച്ച കഴിഞ്ഞ്മട്ടന്നൂർപാലോട്ടു പള്ളി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ
Post a Comment