ഇരിട്ടി: പായത്തെ 22 സാംസ്‌ക്കാരിക കേന്ദ്രങ്ങളുടെ പൊതു കൂട്ടായ്മ്മയായ കതിരിന്റെ നേതൃത്വത്തിൽ നടത്തുന്ന പ്രഭാഷണ പരമ്പരയ്ക്ക് ബുധനാഴ്ച്ച തുടക്കമാവും.ചരിത്രവും ചരിത്ര വസ്തുതകളും വളപ്പെടിച്ച് നാടിനെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരേയും നാടിന്റെ മതേതര മൂല്യം കാത്തുസൂക്ഷിക്കുന്നതിനും വേണ്ടിയാണ് സാംസ്‌ക്കാരിക കൂട്ടായ്മ്മ സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ പത്ര സമ്മേളനത്തിൽ പറഞ്ഞു. ജാതി,മത, വർഗ്ഗ വ്യത്യാസമില്ലാതെ ഭരണഘടനാ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാസ്‌ക്കാരിക മുഖം വികൃതമാക്കാതിരിക്കാനുമുള്ള നടപടികളാണ് കൂട്ടായ്മ്മയിലൂടെ ലക്ഷ്യം വെക്കുന്നത്.ബുധനാഴ്ച്ച വൈകിട്ട് അഞ്ചിന് കോളിക്കടവിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്ത പ്രഭാഷകൻ പി.കെ പ്രേംനാഥ് പ്രഭാഷണം നടത്തുമെന്ന് കതിർ കുട്ടായ്മ്മ ഭാരവാഹികളായ എം. സുമേഷ്, ഷിജു.സി. വട്ട്യറ, ഗ്രാമപഞ്ചായത്ത് വൈസ്.പ്രസിഡന്റ് അഡ്വ. എം. വിനോദ്കുമാർ, ഷിതു കരിയാൽ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.
ചരിത്രവും ചരിത്ര വസ്തുതകളും വളപ്പെടിച്ച് നാടിനെ ഇരുണ്ട കാലത്തേക്ക് കൊണ്ടുപോകാനുള്ള നീക്കത്തിനെതിരേ പായത്തെ സാംസ്‌ക്കാരിക കൂട്ടായ്മ്മയായ കതിരിന്റെ പ്രഭാഷണ പരമ്പര
News@Iritty
0
Post a Comment