മലപ്പുറം: വളാഞ്ചേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരേ പീഡന ശ്രമം. കാഞ്ഞങ്ങാട്-പത്തനംതിട്ട ബസ് കോഴിക്കോട് എത്തിയപ്പോഴാണ് പീഡനശ്രമം നടന്നത്.
യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വേങ്ങാട് സ്വദേശി ഷംസുദ്ദീനെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നു പുലര്‍ച്ചയോടെയായിരുന്നു സംഭവം.
കണ്ണൂരില്‍നിന്നു ബസില്‍ കയറിയ യുവതിക്കുനേരേയാണ് പീഡനശ്രമമുണ്ടായത്. ഷംസുദ്ദീനും യുവതിയും അടുത്തടുത്ത സീറ്റുകളിലായിരുന്നു ഇരുന്നത്.
ഇയാളുടെ ഉപദ്രവം സഹിക്കാനാകാതെ ബസ് കോഴിക്കോടെത്തിയപ്പോള്ത്തന്നെ യുവതി സഹയാത്രികയോട് വിവരം പറഞ്ഞിരുന്നു.
പിന്നീടും ഉപദ്രവം തുടര്‍ന്നതോടെ യുവതി കെഎസ്ആര്‍ടിസി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു.
ബസ് വളാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിച്ചാണ് പരാതി നല്‍കിയത്.
അനാവശ്യമായി ശരീരത്തില്‍ സ്പര്‍ശിക്കുകയും സംസാരിക്കുകയും ചെയ്തെന്നു യുവതി പോലീസിനോട് പറഞ്ഞു.
Post a Comment