പാലക്കാട് : കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. ആനക്കട്ടി സാലിം അലി ഇൻസ്റ്റിറ്റ്യൂട്ടിൽ പഠനത്തിന് എത്തിയ രാജസ്ഥാൻ സ്വദേശി വിശാൽ ശ്രീമാല ആണ് മരിച്ചത്. ഇന്നലെ രാത്രി ഒൻപത് മണിയോടെ ആണ് വിദ്യാർത്ഥി കാട്ടാനയുടെ മുന്നിൽപ്പെട്ടത്. ആന എടുത്തെറിഞ്ഞാണ് വിശാലിന് ഗുരുതരമായി പരിക്കേറ്റത്. കേരള - തമിഴ്നാട് അതിർത്തിയിൽ തമിഴ്നാട്ടിൽ വച്ചായിരുന്നു അപകടമുണ്ടായത്.
*കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം*
News@Iritty
0
Post a Comment