എരുമേലി: എരുമേലി കണമലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ രണ്ടു പേര്‍ മരിക്കാനിടയായ സംഭവത്തില്‍ വനംമന്ത്രിക്ക് മറുപടിയുമായി കാഞ്ഞിരപ്പള്ളി രൂപത. കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ചാക്കോ പുറത്തേലിന്റെ സംസ്‌കാര ചടങ്ങിനിടെയാണ് വികാരി ജനറാള്‍ ഫാ. കുര്യന്‍ താമരശേരി വനംമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ ആഞ്ഞടിച്ചത്.
പ്രതികരണങ്ങളെ വൈകാരികമായി എഴുതി തള്ളരുത്. ജനങ്ങളുടെ പ്രതിഷേധം കണ്ടില്ലെന്ന് നടിച്ചാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകും. നിയമം കയ്യിലെടുക്കില്ല. ഉത്തരവാദിത്തപ്പെട്ടവരോട് സ്‌നേഹപൂര്‍വ്വമായ ഓര്‍മ്മപ്പെടുത്തലാണ്. രൂപതാധ്യക്ഷന്‍ പറഞ്ഞതില്‍ എന്താണ് പ്രശ്‌നം. വൈകാരികമായല്ലതെ, ഒരാള്‍ ദാരുണമായി മരിക്കുമ്പോള്‍ താത്വികമായി പ്രതികരിക്കണോയെന്നും വികാരി ജനറാള്‍ ചോദിച്ചു.
ചാക്കോയുടെ സംസ്‌കാര ശുശ്രൂഷ രാവിലെ ഒമ്പതിന്് നടന്നു.. കണമല സെന്റ് മേരിസ് പള്ളി സെമിത്തേരിയില്‍ ആണ് സംസ്‌കാര ചടങ്ങുകള്‍. അതേസമയം 2 പേരുടെ ജീവനെടുത്ത കാട്ടുപോത്തിനെ വെടിവെച്ചു കൊല്ലണമെന്ന് നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് നാട്ടുകാര്‍. എന്നാല്‍ പോത്തിന് പിടികൂടി കാട്ടിലേക്ക് വിടാമെന്ന നിലപാടിലാണ് വനം വകുപ്പ്. രണ്ടുദിവസമായി മേഖലയില്‍ കാട്ടുപോത്തിനായി തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
ചാക്കോ പുറത്തേലിന്റെ സംസ്‌കാരത്തിനു ശേഷം എരുമേലി ഫോറസ്്റ്റ് റേഞ്ച് ഓഫീസിലേക്ക് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടുകാരുടെ പ്രതിഷേ റാലിയും നടന്നു.
Post a Comment