ബംഗലൂരു: കര്‍ണാടക നിയമസഭ തെരഞഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. കോൺഗ്രസ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയെയും കുടുംബത്തെയും വധിക്കാൻ ബിജെപി ശ്രമിച്ചെന്ന ഗുരുതര ആരോപണമാണ് കോൺഗ്രസ്സ് ഉന്നയിച്ചിരിക്കുന്നത്.ചിത്താപൂരിലെ ബിജെപി സ്ഥാനാർഥി മണികാന്ത് റാത്തോഡിന്റെ ശബ്ദ സംപ്രേഷണം ഇതിന് തെളിവായി കോൺഗ്രസ് പുറത്ത് വിട്ടു.ഖർഗെയുടെ മകൻ പ്രിയങ്ക് മത്സരിക്കുന്ന മണ്ഡലമാണ് ചിത്താപൂർ
റാത്തോഡിന്റെ ടെലിഫോൺ സംഭാഷണത്തിൽ മല്ലികാർജുൻ ഖർഗെയെ കുറിച്ച് വളരെ മോശം ഭാഷയിൽ സംസാരിക്കുന്നതും, ഖർഗെയെ തീർത്ത് കളയുമെന്ന് പറയുന്നതും കേൾക്കാം.
Post a Comment