തിരുവനന്തപുരം : സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിലെ പ്ലസ് വൺ സീറ്റുകൾ ഇത്തവണയും കൂട്ടി. മുൻ വർഷത്തേതിന് സമാനമായ രീതിയിൽ 7 ജില്ലകളിൽ സർക്കാർ സ്കൂളുകളിൽ 30% സീറ്റുകൾ വർധിപ്പിച്ചു. കാസർക്കോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം, വയനാട്, തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ ആണ് 30% കൂട്ടിയത്. മൂന്ന് ജില്ലകളിലെ എയ്ഡഡ് സ്കൂളുകളിൽ 20 സീറ്റുകളും വർധിപ്പിച്ചു. കൊല്ലം, എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എയ്ഡ്ഡ് സ്കൂളിലാണ് 20% വർധന. മുൻ വർഷത്തെ പോലെ 81 താൽക്കാലിക ബാച്ചുകൾ ഇത്തവണയും അനുവദിക്കും.
7 ജില്ലകളിലെ സർക്കാർ സ്കൂളുകളിൽ പ്ലസ് വൺ സീറ്റുകൾ 30% കൂട്ടി, മൂന്ന് ജില്ലകളിൽ എയ്ഡഡ് വിഭാഗത്തിലും സീറ്റ് വർധന
News@Iritty
0
Post a Comment