Join News @ Iritty Whats App Group

മൺസൂൺ പ്രവചനം പുറത്ത്, കേരളത്തിൽ ഇക്കുറി മഴ കനക്കും; അടുത്ത 5 ദിവസം വിവിധ ജില്ലകളിൽ ജാഗ്രത, അറിയേണ്ടതെല്ലാം


തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ രണ്ടാംഘട്ട മൺസൂൺ പ്രവചന പ്രകാരം ഇത്തവണ കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യത. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള സീസണിലാണ് കേരളത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളതെന്നാണ് പ്രവചനം. മെയ് 26 മുതൽ 30 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കി.മീ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. മെയ് 26 മുതൽ 29 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇത് പ്രകാരം വരും ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ യെല്ലോ ജാഗ്രതയടക്കം പുറപ്പെടുവിച്ചിട്ടുണ്ട്.

അടുത്ത 5 ദിവസത്തേക്കുള്ള പുതുക്കിയ മഴ സാധ്യത പ്രവചനം

വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖാപിച്ചിരിക്കുന്നു

26-05-2023: പത്തനംതിട്ട, എറണാകുളം, ഇടുക്കി 
27-05-2023: പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി
28-05-2023: പത്തനംതിട്ട, ഇടുക്കി
29-05-2023: ആലപ്പുഴ, കോട്ടയം, എറണാകുളം 
എന്നീ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിയ്ക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

സംസ്ഥാനത്ത് ഇന്ന് പരക്കെ മഴ സാധ്യത; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് പോകരുത്

അടുത്ത 3 മണിക്കൂറിലെ മഴ സാധ്യത

അതേസമയം അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group