Join News @ Iritty Whats App Group

ഗുസ്തി താരങ്ങളുടെ സമരം: 28ന് ദില്ലി അതിർത്തികളിൽ നിന്ന് കർഷകരുടെ മാർച്ച്; സമാധാനപരമായിരിക്കുമെന്ന് കർഷകർ



ദില്ലി: ​ഗുസ്തി താരങ്ങളുടെ സമരം ദില്ലിയിലെ ജന്തർ മന്തറിൽ തുടരുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കർഷക സംഘടനകൾ രം​ഗത്തെത്തിയിരുന്നു. ഈ മാസം 28ന് ദില്ലിയുടെ അതിർത്തികളിൽ നിന്ന് മാർച്ച് നടത്താനുള്ള തീരുമാനത്തിലാണ് കർഷകർ. മാർച്ച് സമാധാനപരമായിരിക്കുമെന്നും കർഷകർ അറിയിച്ചു. തിക്രി, ഗാസിപ്പൂർ, സിംഘു എന്നിവിടങ്ങളിൽ കർഷകർ എത്തും. പതിനൊന്നരയ്ക്ക് ജന്തർമന്തറിൽ നിന്ന് പുതിയ പാർലമെൻ്റിലേക്ക് മാർച്ച് നടത്തും. ഇതോടൊപ്പം മൂന്ന് അതിർത്തികളിൽ നിന്നും ദില്ലിക്ക് അകത്തേക്ക് മാർച്ച് നടത്തും. 

ബ്രിജ് ഭൂഷനെ നുണ പരിശോധനയ്ക്ക് വിധേയനാക്കുന്നത് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് ഗുസ്തി താരങ്ങൾ ആവശ്യപ്പെട്ടിരുന്നു. പരാതിക്കാരായ താരങ്ങളും നുണ പരിശോധനയ്ക്ക് വിധേയരാകാൻ തയ്യാറാണെന്ന് ഇവർ അറിയിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്തില്ലെങ്കിൽ പാർലമെന്റ് വളയാനാണ് തീരുമാനമെന്നും ​ഗുസ്തി താരങ്ങൾ വ്യക്തമാക്കിയിരുന്നു.

വനിതാ ഗുസ്തി താരങ്ങൾ ഉയർത്തിയ ലൈംഗിക പരാതി തള്ളിയ ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ, നിരപരാധിയാണെന്ന് ഉറപ്പുണ്ടെങ്കിൽ നുണ പരിശോധനയക്ക് തയ്യാറാകട്ടെയെന്ന് താരങ്ങൾ വെല്ലുവിളിച്ചിരുന്നു. ഇതിന് മറുപടിയായാണ് താൻ നുണപരിശോധന വിധേയനാകാമെന്നും, പരാതിക്കാരും അതിന് തയ്യാറാകണമെന്ന് ബ്രിജ് ഭൂഷൺ ആവശ്യപ്പെട്ടത്. ബ്രിജ് ഭൂഷൺ നുണ പരിശോധനയ്ക്ക് തയ്യാറായതിനെ സ്വാഗതം ചെയ്ത താരങ്ങൾ പരിശോധന പൂർണമായി തത്സമയം സംപ്രേഷണം ചെയ്യണമെന്ന നിർദ്ദേശമാണ് മുന്നോട്ട് വെക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group