സംസ്ഥാനത്ത് ചൂട് കൂടി വരികയാണ്. വേനൽ മഴ കാര്യമായി ലഭിക്കാത്തും കാലവർഷം വൈകുന്നതും ആകെ അസ്വസ്ഥത നിറഞ്ഞ കാലാവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്. ഇപ്പോൾ മറ്റൊരു റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്. വരും മാസങ്ങളിൽ എൻ നിന്നോ പ്രതിഭാസം ലോകത്തെ താപനില തന്നെ ഉയർക്കുമെന്നാണ് പറയുന്നത്.
ലോക കാലവസ്ഥ ഗവേഷണ കേന്ദ്രം തയ്യാറാക്കിയ കണക്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ മുന്നറിയിപ്പ്. ജൂലൈ മാസത്തോടെ ആരംഭിച്ച് സെപ്റ്റംബർ മാസത്തോടെ അവസാനിക്കാൻ 60 ശതമാനാമാണ് സാധ്യത. ഏതാനും വർഷങ്ങൾക്ക് ശേഷമാണ് ഭൂമിയിൽ എൽ നിനോ പ്രതിഭാസം അനുഭവപ്പെടുന്നു.
അകത്ത് നടന്ന ബഹളം പുറത്തുകേട്ടുവെന്ന് അഖില്‍; നോമിനേഷനിലെ ആദ്യത്തെ ആള്‍ ഇയാള്‍
നിലവിലുള്ള മഴയുടെയും ചൂടിന്റെയും കാറ്റിന്റെയും ഗതിയും ദിശയും മാറ്റാൻ ഈ പ്രതിഭാസത്തിന് കഴിയും. എൽനിനോ ഒരുപാട് കാലത്തേക്ക് നിൽക്കില്ല, ഏതാനും മാസങ്ങളാണ് എൽനിനോ ഉണ്ടാവുക. പക്ഷേ ലോകത്തെ നിലവിലുള്ള കാലാവസ്ഥ താപനില വ്യവസ്ഥകളെ മാറ്റാൻ സാധിക്കും എന്നാണ് ഗവേഷകർക്കുള്ള ഭയം. 2017-19 ൽ എൽനിനോ പ്രതിഭാസം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.
സമീപകാലത്തെ തന്നെ ഏറ്റവും കനത്ത എൽ നിനോ പ്രതിഭാസം ഉണ്ടായത് 2014-2016 കാലഘട്ടത്തിൽ ആയിരുന്നു. ലോക കാലാവസ്ഥാ തന്നെ വലിയ രീതിയിൽ തകർത്തുകളഞ്ഞിരുന്നു. ആഗോള താപനില തന്നെ 2016 ന് ശേഷവും അതിന് മുമ്പും എന്ന കണക്കിനാണ് വിലയിരുത്തപ്പെടുന്നത്.
2014-2016 കാലഘട്ടവുമായി 2017-2019 താരതമ്യം ചെയ്യുമ്പോൾ എൽനിനോ അത്ര ശക്തമായിരുന്നില്ല. എൽനിനോ താപനിലയ്ക്കും ചൂടിനും കാരണമാവും എന്നാണ് വിലയിരുത്തപ്പെടാറുള്ളത്. എന്നാൽ ചില ഭാഗങ്ങളിൽ ചൂട് അനുഭവപ്പെടുമ്പോൾ തന്നെ മറ്റ പ്രദേശങ്ങളിൽ പേമാരിക്കും പ്രളയത്തിനും കാരണമായേക്കാം.
അതേസമയം കേരളത്തിൽ കാലവർഷം എത്താൻ വൈരിയാൽ അക് രാജ്യത്തി ഉഷ്ണ തരംഗത്തിന് കാരണമാകും. ഇത്തവണ കേരളത്തിൽ കാലവർഷം വൈകി ജൂൺ 4 ന് ആണ് കേരളത്തിൽ എത്തനുക. എൽനിനോ പ്രതിഭാസവും മോഖ ചുഴലിക്കാറ്റും കാരണമാണ് കേരളത്തിൽ കാലവർഷം വൈകുന്നത്.
കാലവർഷം ബംഗാൾ ഉൾക്കടലിലേക്ക് എത്തിയിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്ന് കേരളത്തിലൂടെ ആണ് കാലവർഷം വടക്കേ ഇന്ത്യയയിൽ പ്രേവശിക്കുന്നത്. ഇത് കാരണമാണ് സംസ്ഥാനത്ത് കാലവർഷം വൈകിയാൽ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാൻ കാരണമാകുന്നത്. 96 ശതമാനം മഴ കിട്ടുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറയുന്നത്. നിലവിൽ ചൂട് കനക്കുകയാണ്..
Post a Comment