Join News @ Iritty Whats App Group

2024ൽ ബിജെപി നൂറ് തികക്കില്ലെന്ന് മമത, ബിജെപി അവസാനിച്ചെന്ന് തേജസ്വി; പ്രതിപക്ഷ നേതാക്കളുടെ പ്രതികരണം ഇങ്ങനെ..


ബെം​ഗളൂരു: കർണാടകത്തിലെ ജനവിധിയെ സ്വാ​ഗതം ചെയ്ത് പ്രതിപക്ഷ നേതാക്കൾ. 2024 ൽ ബിജെപി അവസാനിക്കുന്നതിന്റെ തുടക്കമാണ് കർണാടകത്തിലെ ജനവിധി. വരുന്ന തെരെഞ്ഞെടുപ്പിൽ ബിജെപിക്ക് നൂറ് സീറ്റ് ലഭിക്കില്ലെന്നും പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ജനവിധിയെ അഭിനന്ദിക്കുന്നുവെന്ന് ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പറഞ്ഞു. ദക്ഷിണേന്ത്യയിൽ ബിജെപി അവസാനിച്ചെന്നും, വരുന്ന തെരഞ്ഞെടുപ്പുകളിലും ബിജെപി തോൽക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. 

ദക്ഷിണേന്ത്യയിൽ താമര തണ്ടൊടിച്ച 'കൈ', സിദ്ദരാമയ്യ, ഡികെ, രാഹുൽ; മോദിയുടെ ആശംസ, പിണറായിയുടെ ജാഗ്രത: 10 വാ‍ർത്ത

കർണാടക ജനവിധി പ്രതീക്ഷ നൽകുന്നതാണെന്നും, മറ്റ് സംസ്ഥാനങ്ങളും വർ​ഗീയ രാഷ്ട്രീയം തള്ളിക്കളയുമെന്നും മുൻ ജമ്മുകാശ്മീർ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും പറഞ്ഞു. ജനവിരുദ്ധ നയങ്ങൾക്കെതിരെ രാജ്യത്ത് ഉയർന്നു വരുന്ന ജനവിധിയാണ് കർണാടകയിലെ വിധിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കർണാടക തെരഞ്ഞെടുപ്പിൽ മോദി അര ഡസൻ റോഡ് ഷോ നടത്തി. ജയിച്ച കോൺഗ്രസും ചില പാഠങ്ങൾ പഠിക്കണം. പ്ലാവില കണ്ടാൽ അതിന്റെ പുറകെ പോകുന്ന ആട്ടിൻപറ്റങ്ങളെ പോലെ നേരത്തെ കോൺഗ്രസിനെ കണ്ടിട്ടുണ്ട്. നഷ്ടപ്പെട്ട ഭരണത്തോട് പൊരുത്തപ്പെടാൻ ബിജെപി ശ്രമിക്കില്ല. പരാജയപ്പെട്ടിട്ടും ഭരണത്തിലെത്താൻ നേരത്തെയും ബിജെപി ശ്രമിച്ചിട്ടുണ്ട്. അതിന് സഹായകരമായ നിലപാട് അവിടെ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാർ നേരത്തേ സ്വീകരിച്ചിട്ടുണ്ട്. ആ ദുരനുഭവം ആവർത്തിക്കാതിരിക്കാനുള്ള ജാഗ്രത കോൺഗ്രസിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group