Join News @ Iritty Whats App Group

ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ സാ​ധ്യ​ത ! 2000 രൂ​പ നോ​ട്ട് മാ​റി​യെ​ടു​ക്കു​ന്ന​തി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി ബാ​ങ്കു​ക​ള്‍…

2000 രൂ​പ​യു​ടെ ക​റ​ന്‍​സി പി​ന്‍​വ​ലി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​തോ​ടെ ജ​ന്‍​ധ​ന്‍ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കാ​നൊ​രു​ങ്ങി ബാ​ങ്കു​ക​ള്‍.

മെ​യ് 23 മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ അ​വ​സാ​നം വ​രെ ജ​ന്‍​ധ​ന്‍, ബേ​സി​ക്(​ബി​എ​സ്ബി​ഡി)​അ​ക്കൗ​ണ്ടു​ക​ളി​ല്‍ വ​ന്‍​തോ​തി​ല്‍ നി​ക്ഷേ​പം ന​ട​ക്കാ​നു​ള്ള സാ​ധ്യ​ത മു​ന്‍​കൂ​ട്ടി​ക​ണ്ടാ​ണ് ബാ​ങ്കു​ക​ളു​ടെ മു​ന്‍​ക​രു​ത​ല്‍.

ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്കാ​ന്‍ ഇ​ത്ത​രം അ​ക്കൗ​ണ്ട് ഉ​ട​മ​ക​ളെ ഉ​പ​യോ​ഗി​ക്കാ​നു​ള്ള സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യ​ത്.

2016ല്‍ 500, 1000 ​രൂ​പ നോ​ട്ടു​ക​ള്‍ അ​സാ​ധു​വാ​ക്കി​യ സ​മ​യ​ത്ത് ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ക്ഷേ​പം കു​മി​ഞ്ഞു​കൂ​ടി​യി​രു​ന്നു.

ദീ​ര്‍​ഘ​കാ​ല​മാ​യി സ​ജീ​വ​മ​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ള്‍ വ​ഴി​യും നി​ക്ഷേ​പം കാ​ര്യ​മാ​യെ​ത്തി. 2016ലെ ​നി​രോ​ധ​ന സ​മ​യ​ത്ത് നോ​ട്ടു​ക​ള്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​നും മാ​റ്റി​യെ​ടു​ക്കു​ന്ന​തി​നും 50 ദി​വ​സ​മാ​ണ് അ​നു​വ​ദി​ച്ച​ത്.

ഇ​ത്ത​വ​ണ 130 ദി​വ​സം ല​ഭി​ക്കും. അ​തി​നു​ശേ​ഷ​വും 2000 രൂ​പ​യു​ടെ നോ​ട്ടി​ന് നി​യ​മ​പ്രാ​ബ​ല്യം ഉ​ണ്ടാ​കു​മെ​ന്ന് ആ​ര്‍​ബി​ഐ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നി​ശ്ചി​ത കാ​ല​യ​ള​വി​ല്‍ പ​ര​മാ​വ​ധി നോ​ട്ടു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് തി​യ​തി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്.

അ​പേ​ക്ഷ​യോ, സ്ലി​പ്പോ ഇ​ല്ലാ​തെ 20,000 രൂ​പ​വ​രെ മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ള്‍ മാ​റ്റി​വാ​ങ്ങാ​മെ​ന്ന് എ​സ്ബി​ഐ അ​റി​യി​ച്ചി​ട്ടു​ണ്ട്.

2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ എ​ത്ര മൂ​ല്യ​മു​ള്ള​താ​യാ​ലും അ​ക്കൗ​ണ്ടി​ല്‍ നി​ക്ഷേ​പി​ക്കു​ന്ന​തി​ന് ത​ട​സ്സ​മി​ല്ല.

2,000 രൂ​പ​യു​ടെ നോ​ട്ടു​ക​ള്‍ എ​ത്തു​ന്ന​തോ​ടെ ബാ​ങ്ക് നി​ക്ഷേ​ത്തി​ല്‍ ര​ണ്ട് ല​ക്ഷം കോ​ടി രൂ​പ​യു​ടെ വ​ര്‍​ധ​ന​വു​ണ്ടാ​കു​മെ​ന്ന് വി​ല​യി​രു​ത്ത​ല്‍.

2023 മാ​ര്‍​ച്ച് 31വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം പ്ര​ചാ​ര​ത്തി​ലു​ള്ള 2000 രൂ​പ നോ​ട്ടു​ക​ളു​ടെ ആ​കെ മൂ​ല്യം 3.62 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

വ​ന്‍​തോ​തി​ല്‍ നി​ക്ഷേ​പ​മെ​ത്തു​ന്ന​തോ​ടെ വാ​യ്പ-​നി​ക്ഷേ​പ അ​ന്ത​ര​ത്തി​ല്‍ കാ​ര്യ​മാ​യ കു​റ​വു​ണ്ടാ​കും. ആ​ര്‍​ബി​ഐ​യു​ടെ ക​ണ​ക്കു​പ്ര​കാ​രം ബാ​ങ്കു​ക​ളി​ലു​ള്ള മൊ​ത്തം നി​ക്ഷേ​പം 184.35 ല​ക്ഷം കോ​ടി രൂ​പ​യാ​ണ്.

Post a Comment

Previous Post Next Post
Join Our Whats App Group