പേരാവൂർ: നെടുംപൊയിൽ ചുരത്തിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് 13 പേർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ പാപ്പിനിശേരി പാറക്കടവ് സ്വദേശിനി മുനീറയെ (25)കണ്ണൂരിലെ സ്വകാര്യാസ്പത്രിയിൽ പ്രവേശിപ്പിച്ചു.നിസാര പരിക്കേറ്റ ഷഹാന (20), കദീജ (55), ഷമി (49), റസീമ (57), നബീസ (57), രേഷ്മ (35), മമ്മു (65), ജംഷിദ (19), ആമിന (ആറ്), ഹസീന (30),ഷഫ (25) ഷാസ് (നാല്) എന്നിവരെ പേരാവൂരിലെ സൈറസ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.പാറക്കടവ് കുണ്ടിൽ കുടുംബാംഗങ്ങൾ വയനാട് വിനോദ യാത്ര പോയി തിരിച്ചു വരുമ്പോഴാണ് ഇവർ സഞ്ചരിച്ച ബസ് അപകടത്തിൽ പെട്ടത്. ഇതു വഴി വന്ന മറ്റൊരു ബസിലാണ് പരിക്കേറ്റവരെ രാത്രിയിൽ പേരാവൂരിലെ ആശുപ ത്രിയിലെത്തിച്ചത്.
Post a Comment