Join News @ Iritty Whats App Group

താനൂരിൽ വിനോദയാത്രാ ബോട്ട് മറിഞ്ഞ് വൻ അപകടം; നാലു കുട്ടികളടക്കം 11 മരണം


താനൂര്‍: പരപ്പനങ്ങാടി- താനൂരില്‍ ഒട്ടുംപുറം തൂവല്‍തീരത്ത് വിനോദ യാത്ര ബോട്ട് മുങ്ങി നാലു കുട്ടികള്‍ ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. അപകടത്തിൽ മരണസംഖ്യ ഉയരുവാനാണ് സാദ്ധ്യത. കൂടുതൽ പേർ ബോട്ടിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. 35 ലധികം പേര്‍ ബോട്ടിലുണ്ടായിരുന്നു എന്ന് പ്രദേശവാസികള്‍ പറയുന്നു. കുട്ടികളും സ്ത്രീകളുമടക്കമാണ് മരിച്ചത്‌. തീരത്തിന് 300 മീറ്റര്‍ അകലെയാണ് ബോട്ട് മുങ്ങിയത്.

രക്ഷാപ്രവർത്തനം പുരോ​ഗമിച്ചു കൊണ്ടിരിക്കുകയാണ്. അപകടത്തില്‍പ്പെട്ട ബോട്ട് ഉയര്‍ത്തി കരയ്ക്കടുപ്പിച്ചു. വെളിച്ചക്കുറവ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടിയായെന്ന് നാട്ടുകാര്‍ പറഞ്ഞു. ബോട്ടില്‍ മതിയായ സുരക്ഷാ ഉപകരണങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും സംശയിക്കുന്നു. മലപ്പുറത്തു നിന്നും കോഴിക്കോട് നിന്നും കൂടുതൽ ഫയർ യൂണിറ്റുകൾ രക്ഷാപ്രവർത്തനത്തിന് എത്തിയിട്ടുണ്ട്. താനൂരിന് അടുത്ത് ഓട്ടുമ്പ്രം തൂവൽ തീരം എന്ന സ്ഥലത്താണ് അപകടം ഉണ്ടായത്.

ഇതുവരെ അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. രക്ഷപ്പെടുത്തിയവരില്‍ പലരുടേയും നില ഗുരുതരമാണെന്നറിയുന്നു. വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം നടന്നതെന്നാണ് പറയപ്പെടുന്നത്. പരപ്പനങ്ങാടി, താനൂര്‍ മേഖലയിലുള്ളവരാണ് ബോട്ടിലുണ്ടായിരുന്നവരില്‍ അധികവുമെന്നാണ് വിവരം. അവധി ദിനമായതിനാല്‍ തീരത്ത് സന്ദര്‍ശകര്‍ ധാരാളമുണ്ടായിരുന്നു.

Ads by Google

Post a Comment

Previous Post Next Post
Join Our Whats App Group