ഇരിട്ടി:മാനവീകതയുടെയും മതസൗഹാർദ്ദ കൂട്ടായ്മയുടെയും സന്ദേശവുമായി
ക്ഷേത്ര മുറ്റത്തൊരു ക്കിയ ഇഫ്താർ സംഗമം മത സൗഹാർദ്ദത്തിൻ്റെ സ്നേഹവിരുന്നായി മാറി.
മാടത്തിൽ കല്ലുമുട്ടി പൊലിസ് സ്റ്റേഷന് സമീപത്തെ കോടാൾ വീട് തറവാട് കുടുംബ ക്ഷേത്ര കമ്മിറ്റിയാണ് മാടത്തിൽ കോടാൾ കാട്ടിൽ ശാസ്തപ്പൻ ക്ഷേത്രാങ്കണത്തിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചത്.
മാനവ സാഹോദര്യം വിളിച്ചോതുന്ന കൂട്ടായ്മയിൽ പങ്കെടുക്കാനെത്തിയ വ്യത്യസ്ത മത വിഭാഗങ്ങളിൽ പെട്ടവർ ബാങ്ക് വിളിക്കു ശേഷം നോമ്പ് തുറന്ന് സ്നേഹം പങ്കുവെച്ചു.
മാടത്തിൽ മഹല്ല് ഖത്തീബ് സയ്യിദ് മുല്ലക്കോയ തങ്ങൾ, ക്ഷേത്രം രക്ഷാധികാരി കെ.സി.രാജീവൻ, മഹല്ല് സെക്രട്ടറി മുഹമ്മദ് അനീസ് ,മുസ്തഫ ഒമ്പാൻ, പായം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എം വിനോദ് കുമാർ , സിനിമ സഹ സംവിധായകൻ നിധീഷ് ,എ.കെ.ശ്രീജിത്ത്,അനൂപ് ,സുധീഷ് ചന്ദ്രോത്ത്, ജയപ്രകാശൻ ,
ജിലേഷ് എന്നിവർ സംസാരിച്ചു.
Post a Comment